കഴുത്ത് വേദനയുണ്ടോ? നിസാരമായി കാണരുത് ഒരിക്കലും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 21 March 2021

കഴുത്ത് വേദനയുണ്ടോ? നിസാരമായി കാണരുത് ഒരിക്കലും

കിടപ്പുരീതിയിലും ഇരുപ്പുരീതിയിലും ഉള്ള പ്രശ്നങ്ങളാണ് കഴുത്ത് വേദനയ്ക്കുള്ള പ്രധാന കാരണം. ഏറെ നേരം കമ്ബ്യൂട്ട‍‍ര്‍,​ ടി.വി,​ മൊബൈല്‍ ഫോണ്‍ എന്നിവയില്‍ നോക്കി ഇരിക്കുമ്ബോള്‍ കഴുത്തിലെ പേശികള്‍ക്ക് ബലഹീനതയുണ്ടാകും. ചിലര്‍ക്ക് ഉറങ്ങി എഴുന്നേല്‍ക്കുമ്ബോഴാകും വേദന. കഴിവതും കട്ടികുറഞ്ഞ തലയിണ ഉപയോഗിക്കുക. തലയിണയില്ലാതെ ഉറങ്ങുന്നതാകും വേദന കുറയ്ക്കാന്‍ കൂടുതല്‍ സഹായകം.

കമ്ബ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ നിവര്‍ന്ന് ഇരിക്കാന്‍ ശ്രദ്ധിക്കണം. തുടര്‍ച്ചയായി സ്‌ക്രീനില്‍ നോക്കി ഇരിക്കാതെ ഇടവേളകള്‍ എടുക്കുക. ദീര്‍ഘനേരം അനങ്ങാതെ ഇരിക്കുന്നത് ദഹനപ്രശ്നങ്ങളും ഉണ്ടാക്കും. യോഗ പോലുള്ള വ്യായാമരീതികള്‍ ശരീരത്തിന് നല്ലതാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog