തപാല്‍ ബാങ്കില്‍ ഏപ്രില്‍ മുതല്‍ പരിധിവിട്ടുള്ള ഇടപാടുകള്‍ക്ക് ഫീസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊച്ചി: സേവിംഗ്‌സ് അക്കൗണ്ടിലെ നിശ്ചിത പരിധിക്ക് ശേഷമുള്ള പണമിടപാടുകള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ ഫീസ് ഈടാക്കാന്‍ ഇന്ത്യ പോസ്‌റ്റ് പേമെന്റ്‌സ് ബാങ്കിന്റെ (ഐ.പി.പി.ബി) തീരുമാനം. സൗജന്യ പരിധിക്ക് ശേഷമുള്ള പണ നിക്ഷേപം, പണം പിന്‍വലിക്കല്‍ എന്നിവയ്ക്കാണ് ഫീസ് ഏര്‍പ്പെടുത്തുക.

പ്രതിമാസം നിശ്‌ചിത സൗജന്യ ഇടപാടുകള്‍ ഉണ്ടായിരിക്കും. ശേഷമുള്ള ഇടപാടുകള്‍ക്കാണ് ഫീസ്. ഇടപാടുകാരില്‍ നിന്ന് പരമാവധി ഒരുലക്ഷം രൂപ മാത്രം നിക്ഷേപം സ്വീകരിച്ച്‌ പ്രവര്‍‌ത്തിക്കുന്നവയാണ് പേമെന്റ്സ് ബാങ്കുകള്‍. വായ്‌പ നല്‍കാന്‍ ഇവയ്ക്ക് അനുമതിയില്ല. എന്നാല്‍ എ.ടി.എം., ഫണ്ട് ട്രാന്‍സ്‌ഫര്‍, ബില്‍ പേമെന്റ്, റീചാര്‍ജ്, നെറ്റ്‌ബാങ്കിംഗ് സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാം.ബേസിക് സേവിംഗ്സ് അക്കൗണ്ട്

പണം പിന്‍വലിക്കല്‍ : പ്രതിമാസം നാല് ഇടപാടുകള്‍ സൗജന്യം. തുടര്‍ന്നുള്ള ഇടപാടുകള്‍ക്ക് മൂല്യത്തിന്റെ 0.50 ശതമാനം ഫീസ് (മിനിമം 25 രൂപ). പണ നിക്ഷേപത്തിന് ഫീസില്ല.

 സേവിംഗ്സ്, കറന്റ് അക്കൗണ്ട്

പണം പിന്‍വലിക്കല്‍ : പ്രതിമാസം 25,000 രൂപവരെ ഫീസില്ല. തുടര്‍ന്ന് ഓരോ ഇടപാടിനും മൂല്യത്തിന്റെ 0.50 ശതമാനം ഫീസ് (മിനിമം 25 രൂപ).

പണം നിക്ഷേപം : പ്രതിമാസം 10,000 രൂപവരെ ഫീസില്ല. തുടര്‍ന്ന് ഓരോ ഇടപാടിനും മൂല്യത്തിന്റെ 0.50 ശതമാനം ഫീസ് (മിനിമം 25 രൂപ).

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha