ഒരു ലോഡ് പടക്കം പിടികൂടി; രണ്ടു പേര്‍ പോലീസിന്റെ പിടിയിലായി
കണ്ണൂരാൻ വാർത്ത
ജി​ല്ല​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന ല​ക്ഷ​ങ്ങ​ള്‍ വി​ല വ​രു​ന്ന ഒ​രു ലോ​ഡ് പ​ട​ക്കം ചൊ​ക്ലി പോ​ലീ​സ് പി​ടി​കൂ​ടി. ലോ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ഡ്രൈ​വ​റെ​യും ക്ലീ​ന​റെ​യും അ​റ​സ്റ്റ് ചെ​യ്തു.‌ ത​മി​ഴ്നാ​ട് വി​രു​തു ന​ഗ​ര്‍ ജി​ല്ല​യി​ലെ സാ​ത്തൂ​ര്‍ നെ​ഹ്രു സ്ട്രീ​റ്റി​ലെ വാ​സു​ദേ​വ​ന്‍ (58) തൂ​ത്തു​കു​ടി ക​ട​മ്ബൂ​ര്‍, പെ​രു​മാ​ള്‍ കോ​വി​ല്‍ സ്ട്രീ​റ്റി​ല്‍ ഹൃ​ദ​ധാ​ല​മ​ണി (39) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സി​ഐ കെ.​സി. സു​ഭാ​ഷ് ബാ​ബു, എ​സ്‌ഐ വി.​വി. അ​ജീ​ഷ്, എ​എ​സ്‌ഐ മാ​രാ​യ വി​ല്‍​സ​ണ്‍ ഫെ​ര്‍​ണാ​ണ്ട​സ്, റാം ​മോ​ഹ​ന്‍, വി​നോ​ദ്, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി​ജേ​ഷ്, രാ​ഗേ​ഷ്, സി​പി​ഒ സ​രു​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ​ട​ക്ക​ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്.ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ത​ല​ശേ​രി കൊ​ടു​വ​ള്ളി, മാ​ഹി, പ​ള്ളൂ​ര്‍, പൂ​ക്കോം, ച​മ്ബാ​ട്, പാ​നൂ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഇ​ത്ത​ര​ത്തി​ല്‍ അ​ന​ധി​കൃ​ത​മാ​യി പ​ത്ത് ലോ​ഡ് പ​ട​ക്കം എ​ത്തി​യ​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. പൂ​ക്കോം സ്വ​ദേ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ട​ക്ക​ക്ക​ട​ത്ത് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട് . പ​ട​ക്ക​ക്ക​ട​ത്തി​നു പി​ന്നി​ല്‍ സ്ഫോ​ട​ക വ​സ്തു​ക്ക​ളു​ടെ ക​ട​ത്തും ന​ട​ക്കു​ന്ന​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത