കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ലത്തീന്‍ സഭയുടെ ഇടയലേഖനം; കൊല്ലം രൂപതയിലെ പള്ളികളില്‍ വായിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊല്ലം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ലത്തീന്‍ സഭയുടെ കൊല്ലം രൂപതയുടെ കീഴിലുള്ള പള്ളികളില്‍ ഇടയലേഖനം. മത്സ്യബന്ധന മേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകള്‍ക്ക് വില്‍ക്കാനും ശ്രമം നടക്കുന്നുവെന്നാണ് ആക്ഷേപം. ഇ.എം.സി.സി കരാര്‍ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിക്കപ്പെട്ടെങ്കിലും കോര്‍പ്പറേറ്റുകള്‍ക്കും സ്വകാര്യ കുത്തകകള്‍ക്കും മേല്‍ക്കൈ നല്‍കി നിലവിലുള്ള മത്സ്യമേഖലയെ തകര്‍ക്കാനുള്ള നിയമനിര്‍മ്മാണം നടന്നു കഴിഞ്ഞുവെന്ന് ഇടയലേഖനം കുറ്റപ്പെടുത്തുന്നു.

ടൂറിസത്തിന്‍്റെയും വികസനത്തിന്‍്റേയും പേര് പറഞ്ഞു പരമ്ബരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകര്‍ത്തെറിയാന്‍ ശ്രമമെന്നും അത്തരം നയങ്ങളും തീരുമാനങ്ങളും ഏതു സര്‍ക്കാര്‍ കൈക്കൊണ്ടാലും എതിര്‍ക്കപ്പെടേണ്ടതാണെന്നുമാണ് ഇടയലേഖനത്തിലെ ആഹ്വാനം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha