കണ്ണൂര്‍ കൂത്തുപറമ്ബില്‍ കാറിന് തീപിടിച്ച്‌ യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലിസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍ : കൂത്തുപറമ്ബ് വലിയവെളിച്ചത്ത് കാറിന് തീപിടിച്ച്‌ യുവാവ് മരിച്ച സംഭവത്തല്‍ ദുരുഹതയില്ലെന്ന് പൊലിസ് . മാലൂര്‍ സ്വദേശി പി.സിസുധീഷാണ് (39) മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്.

കഴിഞ്ഞവര്‍ഷം കൊ വിഡ് നിയന്ത്രണങ്ങള്‍ വന്നതോടെ സുധീഷിന് ബിസിനസില്‍ നഷ്ടം നേരിട്ടു വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ സാമ്ബത്തികുടിശ്ശികയുണ്ടായിരുന്നു. ഇതു പരിഹരിക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല മാര്‍ച്ച്‌ തുടക്കത്തില്‍ കൂത്തുപറമ്ബ് പഴയ നിരത്തിലുള്ള കട അടഞ്ഞുകിടക്കുകയായിരുന്നു.

സാമ്ബത്തിക പ്രതിസന്ധി തീര്‍ത്ത മനോവിഷമമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് സംശയിക്കുന്നതായി പൊലിസ് അറിയിച്ചു.മാര്‍ച്ച്‌ പത്തിന് പുലര്‍ച്ചെയാണ് സംഭവം നടന്നത്.

കണ്ണൂര്‍ കൂത്തുപറമ്ബിന് സമീപമുള്ള വലിയവെളിച്ചത്തെ ചെങ്കല്‍ ക്വാറിക്ക് സമീപത്താണ് കാറിനടുത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാറ് അഗ്നിക്കിരയാകുന്നത് കണ്ട ചെങ്കല്‍ ക്വാറിയിലെ തൊഴിലാളികളാണ് പൊലീസില്‍ വിവരം അറിയിച്ചത്.

പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തിയെങ്കിലും സുധീഷിനെ രക്ഷിക്കാനായില്ല. കൂത്തുപറമ്ബ് പഴയ നിരത്തില്‍ ജിപ്സം സിലിങ് വര്‍ക്ക് നടത്തുകയായിരുന്ന കടയുടമയാണ് സുധീഷ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha