യുവതീ പ്രവേശനം ശബരിമലയിലെ ഏറ്റവും വൃത്തികെട്ട പരിപാടി, സ്ഥാനാർത്ഥിയായ ശേഷം വിജയിക്കുമോയെന്ന് പേടിച്ച് തന്നെയാരും ട്രോളുന്നില്ലെന്ന് കൃഷ്‌ണകുമാർ
കണ്ണൂരാൻ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ ത്രികോണ മത്സരമെന്ന് പറയുമ്പോൾ ഉളളിനുളളിൽ സന്തോഷമാണെന്ന് ചലച്ചിത്ര താരവും എൻ ഡി എ സ്ഥാനാർത്ഥിയുമായ കൃഷ്‌ണകുമാർ. പാരച്യൂട്ടിൽ ഇറങ്ങിയ ആളല്ല താൻ. കപ്പലണ്ടി വാങ്ങിക്കുന്ന കാശ് മതി തീരദേശത്തെ രക്ഷിക്കാൻ. തീരദേശം മറിഞ്ഞാൽ ഇടത്-വലത് മുന്നണികൾ തകരുമെന്നും കൃഷ്‌ണകുമാർ പറഞ്ഞു.ട്രോളുകളാണ് തന്നെ വളർത്തിയത്. ട്രോൾ ചെയ്യുന്നവർക്ക് നന്മ വരുത്തണമേയെന്നാണ് പ്രാർത്ഥിക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ ശേഷം വിജയിക്കുമോയെന്ന് പേടിച്ച് തനിക്കെതിരായ ട്രോളുകൾ കുറവാണ്. നരേന്ദ്രമോദിയുടേത് അസാധാരണ ജന്മമാണ്. സ്ത്രീ പ്രവേശനം ശബരിമലയിലെ ഏറ്റവും വൃത്തികെട്ട പരിപാടിയാണ്. സിനിമാ മേഖലയിൽ ബി ജെ പിക്ക് വേണ്ടി പ്രവർത്തിക്കുന്നത് മാരക തെറ്റായി കാണുന്ന പലരുമുണ്ടെന്നും കൃഷ്‌ണകുമാർ വ്യക്തമാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത