ശവക്കുഴിവെട്ടാനും ചാണകം ചുമക്കാനും തയ്യാറായ അരുണ്‍ കുമാര്‍; മാവേലിക്കരയില്‍ എല്‍ഡിഎഫിന്റെ ജനകീയനായ യുവനേതാവ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ നിയമസഭാമണ്ഡലമായ മാവേലിക്കരയില്‍ ഇടതുപക്ഷത്തിന്റെ കരുത്ത് തെളിയിക്കാന്‍ ഇത്തവണ എത്തുന്നത് ജനകീയനായ യുവനേതാവ് അരുണ്‍കുമാര്‍. പാര്‍ട്ടി പഠിപ്പിച്ചു വളര്‍ത്തിയ അരുണ്‍ കഷ്ടപ്പാടും ദുരിതവും നിറഞ്ഞജീവിതത്തില്‍ നിന്നുമാണ് രാഷ്ട്രീയ നേതാവായി എത്തുന്നത്. സിനിമാക്കഥയെ പോലും തോല്‍പ്പിക്കുന്ന അരുണിന്റെ ജീവിതകഥ അറിയാം.

കൂലിപ്പണിക്കാരായ സുന്ദരദാസ്-വിലാസിനി ദമ്ബതിമാരുടെ മകനാണ് അരുണ്‍. നാലാംക്ലാസ് വരെ കൊല്ലകടവ് സി.എം.എസ്.എല്‍.പി. സ്‌കൂളിലായിരുന്നു പഠനം. അഞ്ചാം ക്ലാസില്‍ തഴക്കര എം.എസ്.എം. സെമിനാരി സ്‌കൂളില്‍ പ്രവേശനം കിട്ടി. എന്നാല്‍ മകനെ തുടര്‍ന്നു പഠിപ്പിക്കാന്‍ പണമില്ലാതെ സുന്ദരദാസ് വിഷമിച്ചു.അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അഡ്വ. സി.എസ്. സുജാത ഇടപെട്ട് അരുണിനെ കറ്റാനം പോപ്പ്പയസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ബോര്‍ഡിങ്ങില്‍ ചേര്‍ത്തു പഠിപ്പിച്ചു.

2002-ല്‍ സുന്ദരദാസ് മരിച്ചതോടെ കുടുംബഭാരം അമ്മ വിലാസിനിയുടെ ചുമലിലായി അതോടെ .കൂലിവേല ചെയ്താണ് വിലാസിനി കുഞ്ഞുങ്ങളെ നോക്കിയത്. ഒന്നാംക്ലാസോടുകൂടി എസ്.എസ്.എല്‍.സി.യും പ്ലസ്ടുവും പാസായ അരുണ്‍ മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍ ബിരുദ പഠനത്തിനായി ചേര്‍ന്നു. ഒന്നാംവര്‍ഷം ക്ലാസ് പ്രതിനിധിയായ അരുണ്‍ രണ്ടാംവര്‍ഷം കോളേജ് ചെയര്‍മാനുമായി. എസ്.എഫ്.ഐ. മാവേലിക്കര ഏരിയ ഏരിയ ആക്ടിങ് സെക്രട്ടറിയും സെക്രട്ടറിയുമായി. പിന്നീട്, ജില്ലാ ജോ.സെക്രട്ടറിയും സംസ്ഥാനകമ്മിറ്റി അംഗവുമായി

അയല്‍വീടുകളില്‍ വീട്ടുജോലിക്കുപോയി കുടുംബം പുലര്‍ത്തിയിരുന്ന അമ്മയുടെ വരുമാനം സഹോദരിയുടെ പഠനത്തിനുകൂടി തികയാതെവന്നപ്പോള്‍ അരുണും പണിക്കിറങ്ങി. ശ്മശാനത്തില്‍ ശവക്കുഴിവെട്ടാനും ചാണകം ചുമക്കാനും മൈക്കാട്പണിക്കും ഇലക്‌ട്രിക്ക് പ്ലംബിങ് ജോലികള്‍ക്കും യാതൊരു മടിയുമില്ലാതെ പോയി അദ്ധ്വാനിക്കുന്ന അരുണ്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും നേടി. പഠന ശേഷം രാഷ്ട്രീയപ്രവര്‍ത്തനത്തിനു താത്കാലിക അവധിനല്‍കികൊണ്ട് കുടുംബം പുലര്‍ത്താന്‍ പുകയില്ലാത്ത അടുപ്പുമായി കുറച്ചുനാള്‍ കഴിച്ചുകൂട്ടി. എന്നാല്‍ വീണ്ടും മുഴുവന്‍സമയ പാര്‍ട്ടി പ്രവര്‍ത്തകനായി രംഗത്തെത്തി. ഡി.വൈ.എഫ്.ഐ. ജില്ലാ ട്രഷററായി പ്രവര്‍ത്തിക്കുകയാണ് അരുണ്‍. അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിത്വത്തിന്റെ സന്തോഷത്തിലാണ് അരുണ്‍. പാര്‍ട്ടി പ്രവര്‍ത്തകയായ സ്‌നേഹയാണ് ഭാര്യ. ഏകമകള്‍ അലൈഡ

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha