വാ​ക്‌​സി​നേ​ഷ​ന് കൂ​ടു​ത​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍, 45നും 59​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍, ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​ര്‍ എ​ന്നി​വ​ര്‍​ക്കാ​യി കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന് ജി​ല്ല​യി​ല്‍ നാ​ളെ മു​ത​ല്‍ കൂ​ടു​ത​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കും. തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നും തൊ​ട്ട​ടു​ത്തു​ള്ള വാ​ക്‌​സി​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ തെ​രെ​ഞ്ഞെ​ടു​ക്കു​ന്ന​തി​നും www. cowin.gov.in എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.
മു​ന്‍​ഗ​ണ​നാ ക്ര​മ​മ​നു​സ​രി​ച്ച്‌ തെ​ര​ഞ്ഞെ​ടു​ത്ത ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും വാ​ക്‌​സി​ന്‍ ല​ഭി​ക്കും. ഇ​തി​നാ​യി നാ​ളെ മു​ത​ല്‍ ബു​ധ​ന്‍ ഒ​ഴി​കെ​യു​ള്ള എ​ല്ലാ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലും ജി​ല്ല​യി​ലെ മി​ക്ക പ്രാ​ഥ​മി​ക/​കു​ടും​ബാ​രോ​ഗ്യ/​സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും താ​ലൂ​ക്ക്/​ജി​ല്ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളി​ലും വാ​ക്‌​സി​നേ​ഷ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.തെ​രെ​ഞ്ഞെ​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ഈ ​സേ​വ​നം ല​ഭ്യ​മാ​കും. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ഒ​രു ഡോ​സി​ന് 250 രൂ​പ ന​ല്‍​ക​ണം. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സു​പ്ര​ധാ​ന ചു​വ​ടു​വ​യ്പാ​ണ് മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കു​ള്ള വാ​ക്‌​സി​നേ​ഷ​നെ​ന്നും ഇ​വ​രു​ടെ സു​ര​ക്ഷ​ക്കാ​യി വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​യി എ​ന്നു​റ​പ്പ് വ​രു​ത്തേ​ണ്ടേ​താ​ണെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ആ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ. ​കെ. നാ​രാ​യ​ണ നാ​യ്ക് അ​റി​യി​ച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha