മഞ്ചേശ്വരത്ത് മത്സരിക്കാന്‍ ബി.ജെ.പി സമീപിച്ചെന്ന് കോണ്‍ഗ്രസ് നേതാവ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സമീപിച്ചത് കര്‍ണാടക നേതാക്കള്‍

കാസര്‍കോട്: മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയാവാന്‍ കര്‍ണാടക ആര്‍.എസ്.എസ് -ബി.ജെ.പി നേതാക്കള്‍ സമീപിച്ചതായി എന്‍മകജെ പഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ ജെ. എസ് സോമശേഖരയുടെ വെളിപ്പെടുത്തല്‍. മരണം വരെ കോണ്‍ഗ്രസില്‍ തന്നെ നില്‍ക്കുമെന്നാണ് താന്‍ മറുപടി നല്‍കിയതെന്നും സോമശേഖര പറഞ്ഞുജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് നേതാക്കള്‍ ബന്ധപ്പെട്ടത്. നേരിട്ടും ഫോണിലൂടെയും സംസാരിച്ചിരുന്നു. ബംഗളൂരുവില്‍ മന്ത്രി സി.ടി. രവി അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ കാണാന്‍ അവസരമൊരുക്കുമെന്ന് വാഗ്ദാനം നല്‍കിയെന്നും സോമശേഖര പറഞ്ഞു.. കോണ്‍ഗ്രസില്‍ നിന്ന് ജില്ലാ പഞ്ചായത്ത് മെമ്ബറിനപ്പുറം ഒന്നുമാവാനാവില്ല. ബി.ജെ.പിയില്‍ നിന്നാല്‍ എം.എല്‍.എയും എം.പിയും മന്ത്രിയുമൊക്കെ ആകാമെന്നായിരുന്നു വാഗ്ദാനമെന്നും സോമശേഖര വെളിപ്പെടുത്തി. അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ കോണ്‍ഗ്രസ് ഉണ്ടാവില്ല. അപ്പോള്‍ പ്രതീക്ഷിക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ ഇപ്പോള്‍ ലഭിക്കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ താത്പര്യമില്ലെന്ന് അറിയിച്ചതായും സോമശേഖര പറയുന്നു.

ലക്ഷ്യം കോണ്‍ഗ്രസ് വോട്ട്

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി സ്ഥിരമായി വിജയിക്കുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വോട്ടില്‍ നിന്ന് 5000 വോട്ട് മറിഞ്ഞാല്‍ വിജയിക്കാമെന്നാണ് ബി.ജെ.പിയുടെ കണക്കു കൂട്ടലെന്ന് സോമശേഖര പറയുന്നു. 1987 മുതല്‍ രണ്ടാം സ്ഥാനത്തെത്തുന്ന മണ്ഡലത്തില്‍ വിജയിക്കാന്‍ ബി.ജെ.പി പുതിയ അടവുകള്‍ പയറ്റുന്നുവെന്നതിന്റെ സൂചനയാണിതെന്നും ഇദ്ദേഹം പറഞ്ഞു. മേഖലയില്‍ സ്വാധീനമുള്ള നേതാക്കളെ സ്ഥാനാര്‍ത്ഥിയാക്കി ജയിക്കാനുള്ള തന്ത്രമാണ് ബി.ജെ.പിയുടേതെന്ന് സോമശേഖര സൂചിപ്പിക്കുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha