ഡോ.ആല്‍ബര്‍ട്ട് കല്ലാട്ട് മെമോറിയല്‍ ഒറേഷന്‍ ഡോ.രാജേഷ് കുമാറിന് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 10 March 2021

ഡോ.ആല്‍ബര്‍ട്ട് കല്ലാട്ട് മെമോറിയല്‍ ഒറേഷന്‍ ഡോ.രാജേഷ് കുമാറിന്

കണ്ണൂര്‍ : തലശ്ശേരി ഐ.എം.എയുടെ ഈ വര്‍ഷത്തെ ഡോ.ആല്‍ബര്‍ട്ട് കല്ലാട്ട് മെമ്മോറിയല്‍ ഒറേഷന്‍ അവതരിപ്പിക്കാന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റ് ഡോ.രാജേഷ് കുമാറിന് അവസരം ലഭിച്ചു.

1993 മുതല്‍ എല്ലാ വര്‍ഷവും തലശ്ശേരി ഐ.എം.എ ഡോ.കല്ലാട്ടിന്റെ സ്മരണാര്‍ത്ഥം നടത്തുന്ന പ്രശ്സഥമായ പ്രഭാഷണമാണ് ഈ ഒറേഷന്‍. മനുഷ്യരിലെ അതി തീവ്രാണുബാധയ്ക്കുളള ചികിത്സയെ കുറിച്ച്‌ നൂറോളം ഡോക്ടര്‍മാരുടെ സാനിധ്യത്തില്‍ ഡോ.രാജേഷ് പ്രഭാഷണം നടത്തി.

ഡോ.കല്ലാട്ടിന്റെ മകന്‍ ഡോ.ദില്‍നാദ് കല്ലാട്ടിന്റെ സാനിധ്യത്തില്‍ ഐ.എം.എ പ്രസിഡണ്ട് ഡോ.സജീവ്കുമാര്‍ മൊമെന്റൊ കൊടുത്തു. ആസ്റ്റര്‍ CMS ഡോ.സൂരജ്, ഡോ.മുരളി ഗോപാല്‍,ഡോ.നന്ദകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog