പ​രി​യാ​രം: നി​ത്യ​സ​ഹാ​യ മാ​താ ദേ​വാ​ല​യ​ത്തി​ല്‍ ക​വ​ര്‍​ച്ച

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പ​രി​യാ​രം: മ​രി​യാ​പു​രം നി​ത്യ​സ​ഹാ​യ മാ​താ ദേ​വാ​ല​യ​ത്തി​ല്‍ ക​വ​ര്‍​ച്ച. പ​ള്ളി​ക്ക​ക​ത്തെ നേ​ര്‍​ച്ച​പ്പെ​ട്ടി ത​ക​ര്‍​ത്ത് പ​ണം ക​വ​ര്‍​ന്നു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ വി​കാ​രി ഫാ.​ബെ​ന്നി മ​ണ​പ്പാ​ട്ട് പ​ള്ളി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​താ​യി ക​ണ്ട​ത്. പ​ള്ളി​ക്ക​ക​ത്ത് സു​ക്കോ​ള​ച്ച​ന്‍റെ ക​ല്ല​റ​യ്ക്ക് സ​മീ​പ​ത്തെ നേ​ര്‍​ച്ച​പ്പെ​ട്ടി​യാ​ണ് ത​ക​ര്‍​ത്ത​ത്. പ​ള്ളി​യു​ടെ അ​ള്‍​ത്താ​ര​യും ഉ​ള്‍​ഭാ​ഗ​ങ്ങ​ളും വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. ഒ​രു വാ​തി​ലും ഗ്രി​ല്ലും മോ​ഷ്ടാ​വ് ത​ക​ര്‍​ത്തി​ട്ടു​ണ്ട്. ഏ​താ​ണ്ട് നാ​ലാ​യി​രം രൂ​പ​യോ​ളം ന​ഷ്ട​പ്പെ​ട്ട​താ​യി വി​കാ​രി പ​രി​യാ​രം പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.അ​ക​ത്ത് വേ​റെ ര​ണ്ട് നേ​ര്‍​ച്ച​പ്പെ​ട്ടി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​ത് മോ​ഷ്ടാ​വി​ന് തു​റ​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. എ​സ്‌എ​ച്ച്‌ ഒ ​എം.​ജെ. ജി​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha