കൊവിഡ് കാരണം തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തി വെയ്ക്കാന്‍ സാധിക്കില്ല : കെ കെ ശൈലജ
കണ്ണൂരാൻ വാർത്ത
കണ്ണൂര്‍ : കൊവിഡ് കാരണം തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തി വെയ്ക്കാന്‍ സാധിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ രണ്ട് മാസം കൊണ്ട് കൊവിഡ് വാക്സിനേഷന്റെ ഗുണമുണ്ടാകും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എല്‍ഡിഎഫ് പ്രചാരണം നടത്തുന്നത്. ആള്‍ക്കൂട്ടം ഉണ്ടെങ്കിലും മാസ്‌ക് ഉപയോഗിക്കാന്‍ എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ശൈലജ അറിയിച്ചു.
ഇന്നലെ സംസ്ഥാനത്ത് 2389 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 58,557 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.08 ആണ്. നിലവില്‍ 24,650 പേരാണ് ചികിത്സയിലുള്ളത്. 16 മരണങ്ങളും സ്ഥിരീകരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത