ശമ്ബളം ഒരുലക്ഷം രൂപ വ‌ര്‍ദ്ധിപ്പിച്ചു; സ്വയം ഉത്തരവിറക്കി ഖാദി ബോര്‍ഡ് സെക്രട്ടറി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 12 March 2021

ശമ്ബളം ഒരുലക്ഷം രൂപ വ‌ര്‍ദ്ധിപ്പിച്ചു; സ്വയം ഉത്തരവിറക്കി ഖാദി ബോര്‍ഡ് സെക്രട്ടറി

തിരുവനന്തപുരം: ശമ്ബളം സ്വയം വര്‍ധിപ്പിച്ച്‌ ഉത്തരവിറക്കി ഖാദി ബോര്‍ഡ് സെക്രട്ടറി കെ.എം. രതീഷ്. ശമ്ബളം 70000 ത്തില്‍ നിന്നും 170000 രൂപയായാണ് വര്‍ദ്ധിപ്പിച്ചത്. ധനവകുപ്പിന്റെ അനുമതിയില്ലാതെയാണ് രതീഷ് ഉത്തരവിറക്കിയത്.

ഖാദി ബോര്‍ഡ് മുന്‍ സെക്രട്ടറി ശമ്ബളമായി കൈപ്പറ്റിയത് 80000 രൂപയാണെങ്കിലും തനിക്ക് ശമ്ബളമായി 175000 രൂപ വേണമെന്നാവശ്യപ്പെട്ട് രതീഷ് നേരത്തെ കത്തെഴുതിയിരുന്നു. ഇത് അംഗീകരിച്ച്‌ ഖാദി ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ വ്യവസായ മന്ത്രി ഫയല്‍ ധനകാര്യ വകുപ്പിന് നല്‍കി. ധനകാര്യ വകുപ്പും ഇതിന് അംഗീകാരം നല്‍കി. എന്നാല്‍ മുന്‍സെക്രട്ടറിമാരുടെ ശമ്ബളം 80000 രൂപയായതിനാല്‍ ഇരട്ടി ശമ്ബളം നല്‍കാനാവില്ലെന്ന് വ്യവസായ സെക്രട്ടറി നിലപാടെടുത്തിരുന്നു.അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം നേരിടുന്നത് മറച്ചുവച്ച്‌ 2020 ഫെബ്രുവരിയിലാണ് രതീഷിന് ഖാദി ബോര്‍ഡ് സെക്രട്ടറിയായി സര്‍ക്കാര്‍ നിയമനം നല്‍കിയത്. രതീഷിനെതിരായ സി.ബി.ഐ കേസ് അറിയില്ലെന്നായിരുന്നു അന്ന് സര്‍ക്കാര്‍ വിശീദീകരണം.

തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ ക്രമക്കേട് നടത്തിയതിനാണ് കശുവണ്ടിവികസന കോര്‍പ്പറേഷന്‍ എംഡിയായിരുന്ന കെ.എ. രതീഷിനെ ഒന്നാം പ്രതിയാക്കി സി.ബി.ഐ കേസെടുത്തത്. ഇതേ തുടര്‍ന്ന് രതീഷിനെ കോര്‍പ്പറേഷനില്‍ നിന്നും നീക്കം ചെയ്തിരുന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog