വേനല്‍ കനത്തു ആനക്കുളത്തെ ആനക്കുളിക്കും ചന്തമേറി; ആനക്കുളി കാണാന്‍ സഞ്ചാരികള്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 12 March 2021

വേനല്‍ കനത്തു ആനക്കുളത്തെ ആനക്കുളിക്കും ചന്തമേറി; ആനക്കുളി കാണാന്‍ സഞ്ചാരികള്‍


അടിമാലി: വേനല്‍ കനത്തതോടെ ആനക്കുളത്തെ ആനക്കുളിക്കും ചന്തമേറി. ആനക്കുളത്തിന്റെ വിനോദസഞ്ചാരമെന്നാല്‍ അത് കാട്ടാനകളാണ്. കാടിനേയും നാടിനേയും തമ്മില്‍ വേര്‍തിരിക്കുന്ന പുഴയിലിറങ്ങി ആനകള്‍ ദാഹമകറ്റാന്‍ തുടങ്ങിയിട്ട് കാലങ്ങളായി.

കാടിറങ്ങി വരുന്ന ആനകളെ കാത്ത് ധാരാളം സഞ്ചാരികള്‍ മറുകരയില്‍ ഇരിപ്പുറപ്പിക്കാറുണ്ട്. കൂട്ടമായെത്തുന്ന ആനകള്‍ മണിക്കൂറുകളോളം പുഴയിലും സമീപത്തുമായി ചെലവഴിക്കും. ചൂടേറിയാല്‍ പകല്‍സമയത്തും ആനകള്‍ പുഴയിലെത്തും. ദിവസവും സഞ്ചാരികള്‍ ധാരാളമായി ആനക്കുളത്തെത്തി കാട്ടാനകളെ കണ്ട് മടങ്ങുന്നു.

രാത്രികാലങ്ങളിലാണ് ആനക്കുളം കൂടുതല്‍ സജീവമാകുന്നത്. കാട്ടാനകളുടെ ഭംഗി കണ്ടങ്ങനെ സഞ്ചാരികള്‍ ഏറെ സമയം ചെലവഴിക്കാറുണ്ടിവിടെ.പുഴയുടെ ഒത്തനടുവില്‍ നിന്നും ചെറുകുമിളകള്‍ ഉയരുന്നുണ്ട്. ഈ ഭാഗത്തെ വെള്ളം ആനകള്‍ക്കേറെ പ്രിയങ്കരമാണെന്നാണ് പ്രദേശവാസികളുടെ വാദം.

കാട്ടാനകളുടെ ചന്തത്തിനപ്പുറം കാടിന്റെ ഭംഗിയും പച്ചവരിച്ച ആനക്കുളത്തിന്റെ ഗ്രാമീണതയുമെല്ലാം സഞ്ചാരികളെ ഇവിടേക്കാകര്‍ഷിക്കുന്നു. ആനകളും ആനകളെ കാണാനെത്തുന്ന സഞ്ചാരികളുമാണ് ആനക്കുളത്തിന്റെ സായാഹ്നങ്ങളെ സജീവമാക്കുന്നത്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog