ആ​റി​ന് പൊ​തു അ​വ​ധി: ജീ​വ​ന​ക്കാ​ര്‍​ക്ക് വോ​ട്ട് ചെ​യ്യാ​ന്‍ അ​വ​സ​രം ഒ​രു​ക്ക​ണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്‌ ആ​റി​ന് സം​സ്ഥാ​ന പൊ​തു​ഭ​ര​ണ വ​കു​പ്പ് പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഇ​തുപ്ര​കാ​രം എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ

ള്‍​ക്കും അ​വ​ധി​യാ​യി​രി​ക്കും. ഇ​തി​നു​പു​റ​മെ സ്വ​കാ​ര്യമേ​ഖ​ല​യി​ലെ വ്യാ​പാ​ര-വാ​ണി​ജ്യ-വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് വോ​ട്ട് ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍കൂ​ടി​യാ​യ ജി​ല്ലാക​ള​ക‌്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ആ​റി​ന് സ്വ​കാ​ര്യസ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് വേ​ത​ന​ത്തോ​ടുകൂ​ടി​യു​ള്ള അ​വ​ധി ന​ല്‍​ക​ണംഇ​ത്ത​ര​ത്തി​ല്‍ ഒ​രു ജീ​വ​ന​ക്കാ​ര​ന് അ​വ​ധി അ​നു​വ​ദി​ക്കു​ന്ന​തുമൂ​ലം സ്ഥാ​പ​ന​ത്തി​ന് അ​പ​ക​ട​മോ വ​ലി​യ ന​ഷ്ട​മോ ഉ​ണ്ടാ​കു​ന്നു​ണ്ടെ​ങ്കി​ല്‍ അ​യാ​ള്‍​ക്ക് വോ​ട്ട് ചെ​യ്ത് തി​രി​ച്ചു​വ​രാ​ന്‍ പ്ര​ത്യേ​ക അ​നു​മ​തി ന​ല്‍​ക​ണം.

ജി​ല്ല​യ്ക്കു പു​റ​ത്ത് ജോ​ലി​യി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന വോ​ട്ട​ര്‍​മാ​ര്‍​ക്ക് സ്വ​ന്തം ജി​ല്ല​യി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ല്‍ പോ​യി വോ​ട്ട് ചെ​യ്യു​ന്ന​തി​ന് പ്ര​ത്യേ​ക അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. ഇ​തു പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ 1951ലെ ​ജ​ന​പ്രാ​തി​നി​ധ്യനി​യ​മ​ത്തി​ലെ 135ബി ​വ​കു​പ്പ് പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha