ബഹ്​റൈന്‍ കിരീടാവകാശിയുമായി ലുലു ഗ്രൂപ്പ്​ ചെയര്‍മാന്‍ എം.എ. യൂസഫലി കൂടിക്കാഴ്​ച നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മനാമ: ലുലു ഗ്രൂപ്പ്​ ഇന്‍റര്‍നാഷനല്‍ ചെയര്‍മാനും മാനേജിങ്​ ഡയറക്​ടറുമായ എം.എ. യുസഫലി ബഹ്​റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ്​ സല്‍മാന്‍ ബിന്‍ ഹമദ്​ ആല്‍ ഖലീഫയുമായി കുടിക്കാഴ്​ച നടത്തി. നിലവിലെ ദേശീയ വിഭവങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി പുതിയ വളര്‍ച്ചാ സാധ്യതകള്‍ സൃഷ്​ടിക്കണമെന്ന്​ റിഫ പാലസില്‍ നടന്ന കൂടിക്കാഴ്​ചയില്‍ കിരീടാവകാശി പറഞ്ഞു.

രാജ്യത്തി​​െന്‍റ സമ്ബദ്​വ്യവസ്​ഥയില്‍ സ്വകാര്യ മേഖലയുടെയും റീ​െട്ടയ്​ല്‍, ഹോള്‍സെയില്‍ വ്യവസായ സ്​ഥാപനങ്ങളുടെയും പങ്ക്​ വലുതാണ്​. കോവിഡ്​ -19 വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളിലും സ്വകാര്യ മേഖല നിര്‍ണായക പങ്കുവഹിച്ചു. ദീര്‍ഘാകാലാടിസ്​ഥാനത്തിലെ വികസനം ഉറപ്പാക്കാന്‍​ ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള സാമ്ബത്തിക നടപടികള്‍ക്കാണ്​ രാജ്യം ഉൗന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞുസാമ്ബത്തിക വളര്‍ച്ചയെ മുന്നോട്ട്​ നയിക്കുന്നതില്‍ കിരീടാവകാശിയുടെ നേതൃത്വം വഹിക്കുന്ന പങ്ക്​ പ്രശംസനീയമാണെന്ന്​ എം.എ യുസഫലി പറഞ്ഞു. ധനകാര്യ മന്ത്രി ശൈഖ്​ സല്‍മാന്‍ ബിന്‍ ഖലീഫ ആല്‍ ഖലീഫയും കൂടിക്കാഴ്​ചയില്‍ സന്നിഹിതനായി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha