രാഹുൽ വളരെ മാന്യനായ നേതാവ്; ബിജെപിയെ പ്രതിരോധിക്കുന്നത് ഇടതുപക്ഷം മാത്രം: പിണറായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആലപ്പുഴ : രാഹുൽ ഗാന്ധി വളരെ മാന്യനായ നേതാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴയിൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് പിണറായിയുടെ പ്രതികരണം. ബിജെപിയ്ക്കും കോൺഗ്രസിനും ഒരേ നയമാണുള്ളത്. സംഘപരിവാര്‍ നീക്കങ്ങള്‍ ന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നുണ്ട്. ഇത് മുതലെടുക്കാന്‍ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ശ്രമിക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു.

കോൺഗ്രസിന്റെ നേതാക്കളെല്ലാം ബിജെപിയിൽ ചേരുകയാണ്. അവരുടെ കേന്ദ്ര നേതാക്കളെല്ലാം ബിജെപി പാളയത്തിലെത്തിയിട്ടുണ്ട്. ബിജെപിയ്ക്ക് വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്യുകയാണ് കോൺഗ്രസ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇടത് പക്ഷം മാത്രമാണ് ബിജെപിയെ എതിർക്കുന്നത്. മോദിക്കും എനിക്കും വ്യത്യസ്ത നയങ്ങളാണുള്ളത്. എന്നാൽ മോദിയുടെ നയങ്ങൾ തന്നെയാണ് കോൺഗ്രസിനുമുള്ളത്.
കോൺഗ്രസിന്റെ സ്‌ത്രീവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച്‌ സ്‌ത്രീകൾ ആ പാർടി വിട്ടുപോരുന്ന സാഹചര്യമാണ്‌ നിലവിലുള്ളത്. ആത്മാഭിമാനമുള്ളവർക്ക്‌ അവിടെ നിലനിൽക്കാൻ കഴിയാതെയായി. ഇന്നലെ മുതിർന്ന നേതാവായ കെ സി റോസക്കുട്ടിയാണ്‌ രാജിവെച്ചത്‌. മഹിളാ  കോൺഗ്രസ്‌ അധ്യക്ഷയായിരുന്ന ലതിക സുഭാഷും കഴിഞ്ഞ ദിവസം തലമൊട്ടയടിച്ച്‌ പ്രതിഷേധിച്ച്‌ രാജിവെച്ച്‌ പോയിരുന്നു. സംരക്ഷണമോ പരിഗണനയോ കോൺഗ്രസ്‌ സ്‌ത്രീകൾക്ക്‌ നൽകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha