സർവേഫലങ്ങൾ തള്ളിക്കളയണം - രമേശ് ചെന്നിത്തല - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 25 March 2021

സർവേഫലങ്ങൾ തള്ളിക്കളയണം - രമേശ് ചെന്നിത്തല


കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുകയാണെന്നും സർവ്വേ ഫലങ്ങൾ തള്ളിക്കളയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി സതീശൻ പാച്ചേനിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർഥം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനഹിതം തകർക്കാൻ യു.ഡി.എഫ്. അനുവദിക്കില്ലെന്നും വ്യാജന്മാർ ഉൾപ്പെടുന്ന വോട്ടർപ്പട്ടികയനുസരിച്ച് വോട്ടിങ്‌ നടക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷനിൽ യു.ഡി.എഫിന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
ശബരിമല യു.ഡി.എഫിന് തിരഞ്ഞെടുപ്പ് വിഷയമല്ല. എന്നാൽ യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ ശബരിമല വിഷയത്തിൽ നൂറ് ദിവസത്തിനകം പ്രത്യേക നിയമനിർമാണം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു. പി.സി. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. മുണ്ടേരി ഗംഗാധരൻ, അബ്ദുൾറഹിമാൻ കല്ലായി, സുമാ ബാലകൃഷ്ണൻ, അഡ്വ: ടി.ഒ. മോഹനൻ, സുരേഷ് ബാബു എളയാവൂർ, രജിത്ത് നാറാത്ത്, കെ.സി. മുഹമ്മദ് ഫൈസൽ, കെ.പി. താഹിർ, ലക്ഷ്മണൻ തുണ്ടിക്കോത്ത്, അശ്രഫ് പുറവൂർ, സുധീഷ് മുണ്ടേരി, എം.പി. മുഹമ്മദലി എന്നിവർ സംസാരിച്ചു. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog