അസസുദീന്‍ ഒവൈസി കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തു; സ്വീകരിച്ചത് കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 22 March 2021

അസസുദീന്‍ ഒവൈസി കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തു; സ്വീകരിച്ചത് കോവിഷീല്‍ഡിന്റെ ആദ്യ ഡോസ്

ഹൈദരാബാദ്: എഐഎംഐഎം അധ്യക്ഷന്‍ അസദുദീന്‍ ഒവൈസി തിങ്കളാഴ്ച കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തു. രാജ്യത്ത് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡിന്റെ ആദ്യ ഡോസാണ് ഹൈദരാബാദ് ആശുപത്രിയില്‍ സ്വീകരിച്ചത്. അസ്ട്രസെനക-ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനാണ് ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്.

അര്‍ഹതയുള്ളവര്‍ എത്രയുംവേഗം വാക്‌സിന്‍ എടുക്കണമെന്ന് 51 കാരനായ ഒവൈസി അഭ്യര്‍ഥിച്ചു. ഹൈദരാബാദില്‍നിന്നുള്ള ലോക്‌സഭാംഗമായ ഒവൈസി അടുത്തിടെ കോവിഷീല്‍ഡിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്ത് രംഗത്തെത്തെത്തിയിരുന്നു. വാക്‌സിന്‍ 65 കഴിഞ്ഞവരില്‍ രക്തം കട്ടിപിടിക്കാനിടയാക്കുമെന്ന ചില യൂറോപ്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം65 മുകളിലുള്ള ആളുകളില്‍ വാക്‌സിന്‍ പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനായി ഡിജിസിഐ അനുമതി നല്‍കിയ രണ്ടു വാക്‌സിനുകളില്‍ ഒന്നാണ് കോവിഷീല്‍ഡ്. കോവാക്‌സിന്‍ ആണ് രണ്ടാമത്തേത്. ഹൈദരാബാദിലെ ഭാരത് ബയോടെക് വികസിപ്പിച്ച ഈ വാക്‌സിന്‍ പൂര്‍ണമായും തദ്ദേശീയമാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog