ഇരിട്ടി: തെരെഞ്ഞെടുപ്പിന് മുന്നോടിയായി ഇരിട്ടിയില്‍ കേന്ദ്ര സേന റൂട്ട് മാര്‍ച്ച് നടത്തി. ബിഎസ്എഫ് രണ്ട് ബറ്റാലിയന് സേനാഗങ്ങള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. പ്രശ്ന ബാധിത മേഖല, പ്രശ്ന ബൂത്തുകള്‍,മാവോയിസ്റ്റ് ഭീക്ഷണി പ്രദേശം എന്നിവിടങ്ങളില്‍ സേന സന്ദര്‍ശനം നടത്തും. ഇരിട്ടി ഡി വൈ എസ് പി പ്രിന്‍സ് എബ്രഹാം, എസ് ഐ മാരായ രാജേഷ് കുമാര്‍, നാസര്‍ പൊയിലന്‍, പി. മോഹനന് തുടങ്ങിയവര്‍ റൂട്ട് മാർച്ചിന് നേതൃത്വം നല്കി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു