തിരുവമ്ബാടി, കുറ്റ്യാടി മണ്ഡലങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കാത്തത് ദുരൂഹമെന്ന് സിപിഐഎം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 23 March 2021

തിരുവമ്ബാടി, കുറ്റ്യാടി മണ്ഡലങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കാത്തത് ദുരൂഹമെന്ന് സിപിഐഎം

കോഴിക്കോട് ജില്ലയിലെ തിരുവമ്ബാടി, കുറ്റ്യാടി മണ്ഡലങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കാത്തത് ദുരൂഹമെന്ന് സിപിഐ(എം). തദ്ദേശ തെരഞ്ഞെടുപ്പിലെ യു ഡി എഫ് - വെല്‍ഫെയര്‍ പാര്‍ട്ടി കൂട്ട് കെട്ടിന്‍്റെ തുടര്‍ച്ചയാണിതെന്ന് കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം പി പറഞ്ഞു.

വടകര, നാദാപുരം, കൊയിലാണ്ടി മണ്ഡലങ്ങളില്‍ ബി ജെ പി നിര്‍ജ്ജീവമെന്നും സംസ്ഥാന പ്രസിഡന്‍്റിന്‍്റെ ജില്ലയിലെ ഉദ്ദേശം അവര്‍ വ്യക്തമാക്കണമെന്നും സി പി ഐ (എം) നേതാക്കള്‍ ആവശ്യപ്പെട്ടു.

ജമാഅത്തെ ഇസ്ലാമിക്കും വെല്‍ഫെയര്‍ പാര്‍ട്ടിയ്ക്കും സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന തിരുവമ്ബാടി, കുറ്റ്യാടി മണ്ഡലങ്ങളില്‍ അവര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതിരുന്നത് ദുരൂഹമാണെന്ന് സി പി ഐ (എം) നേതാക്കള്‍ പറഞ്ഞു.  തദ്ദേശ തെരഞ്ഞെടുപ്പിലെ യു ഡി എഫ് - വെല്‍ഫെയര്‍ പാര്‍ട്ടി കൂട്ട് കെട്ടിന്‍്റെ തുടര്‍ച്ചയായി വേണം ഇതിനെ കാണാന്‍. പരസ്യബന്ധം ഇല്ലാ എന്ന് പറയുമ്ബോഴും രഹസ്യ ബന്ധം സംശയിക്കാവുന്ന സാഹചര്യമാണുള്ളതെന്ന് എളമരം കരീം എം പി പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ ചില മണ്ഡലങ്ങളില്‍ ബി ജെ പി നിര്‍ത്തിയത് ദുര്‍ബല സ്ഥാനാര്‍ത്ഥികളെയാണ്. വടകര, നാദാപുരം, കൊയിലാണ്ടി മണ്ഡലങ്ങളില്‍ ഇത് കാണാം. സംസ്ഥാന പ്രസിഡന്‍്റിന്‍്റ ജില്ലയിലെ ഈ നിലപാട് എന്ത് ഉദ്ദേശത്തിലാണെന്ന് ബി ജെ പി വ്യക്തമാക്കണം.

ജില്ലയില്‍ എല്‍ ഡി എഫ് ചരിത്ര വിജയം നേടുമെന്നും സി പി ഐ (എം) നേതാക്കള്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍, സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്കുമാര്‍ എന്നിവരും കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog