ഞങ്ങള്‍ക്ക് ഒന്നും കിട്ടാനല്ല, കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ വേണ്ട; ഫിറോസ് കുന്നംപറമ്ബിലിനെതിരെ പരസ്യ പ്രതിഷേധം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 14 March 2021

ഞങ്ങള്‍ക്ക് ഒന്നും കിട്ടാനല്ല, കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ വേണ്ട; ഫിറോസ് കുന്നംപറമ്ബിലിനെതിരെ പരസ്യ പ്രതിഷേധം

നിയമസഭാ തെരഞ്ഞെടുപ്പില്‍ തവനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതപ്പെടുന്ന ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്ബിലിനെതിരെ പരസ്യ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ മലപ്പുറത്തിന് വേണ്ട, കുന്നംപറമ്ബില്‍ വേണ്ടേ വേണ്ട എന്നിങ്ങനെയുള്ള മുദ്ര്യവാക്യം വിളികളുമായി മലപ്പുറം ഡിസിസി ഓഫീസിന് മുമ്ബില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

ഇടതുപക്ഷ സ്ഥാനാര്‍ഥി കെ ടി ജലീലിനെതിരെ കൈപ്പത്തി ചിഹ്നത്തില്‍ തന്നെ ഫിറോസിനെ കളത്തിലിറക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മുസ്ലിംലീഗിന്റെ കൂടി താത്പര്യം പരിഗണിച്ചാണ് ഫിറോസ് സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചത്.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി, കെപിസിസി സെക്രട്ടറി കെപി നൗഷാദലി എന്നിവരെ മറികടന്നാണ് ഫിറോസ് അന്തിമപട്ടികയിലെത്തിയത്

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog