എ​യ​ര്‍ഫോ​ഴ്‌​സി​ല്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്​; രണ്ടുപേര്‍ പിടിയില്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 10 March 2021

എ​യ​ര്‍ഫോ​ഴ്‌​സി​ല്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്​; രണ്ടുപേര്‍ പിടിയില്‍

കൊ​ട​ക​ര: എ​യ​ര്‍ഫോ​ഴ്‌​സി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ല്‍ ര​ണ്ടു​പേ​രെ കൊ​ട​ക​ര പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കൊ​ല്ലം കൊ​ട്ട​ര​ക്ക​ര സ്വ​ദേ​ശി എ​യ​ര്‍ഫോ​ഴ്‌​സ് അ​രു​ണ്‍ എ​ന്ന അ​രു​ണ്‍ച​ന്ദ്ര​പി​ള്ള (34), സ​ഹാ​യം ന​ല്‍കി​യ പ​ന്ത​ല്ലൂ​ര്‍ സ്വ​ദേ​ശി​നി അ​നി​ത എ​ന്നി​വ​രെ​യാ​ണ് കൊ​ട​ക​ര പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ബേ​സി​ല്‍ തോ​മ​സിന്റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്.

തമിഴ്നാട് താംബരത്തെ എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ പ്രതി അ​രു​ണ്‍ കുറച്ചുനാള്‍ താത്കാലിക ജോലി നോക്കിയിരുന്നു. ഈ സമയത്ത് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചായിരുന്നു അരുണ്‍ തട്ടിപ്പ് നടത്തിയിരുന്നത്.വ്യോമസേനയില്‍ ജോലി വാങ്ങിത്തരാമെന്നും വ്യോമസേനയുടെ ഉടമസ്ഥതയിലുള്ള വാഹനം ലേലത്തില്‍ വാങ്ങിത്തരാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പുകള്‍.

എറണാകുളം കളംശേരിയിലും സമീപപ്രദേശങ്ങളിലും വീട് വാടകയ്ക്കെടുത്തായിരുന്നു ഇയാള്‍ റിക്രൂട്ട്മെന്‍്റ് ഇടപാടുകള്‍ നടത്തിയിരുന്നത്. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം സ്വദേശികള്‍ തട്ടിപ്പിന് ഇരയായി. 150ല​ധി​കം പേ​രി​ല്‍നി​ന്ന് ഒ​രു​കോ​ടി​യി​ല​ധി​കം രൂ​പ ഇ​യാ​ള്‍ ത​ട്ടി​യെ​ടു​ത്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. തട്ടിപ്പിലൂടെ നേടിയ പണം ഉപയോഗിച്ച്‌ ഇയാള്‍ കര്‍ണാടക ഹൊസൂരില്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നു. ഇവിടെ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്ര​തി​ക്കെ​തി​രെ ക​ള​മ​ശ്ശേ​രി, കൊ​ല്ലം, പാ​ല​ക്കാ​ട്, കൊ​ര​ട്ടി, ആ​ലു​വ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​യ​ര്‍ഫോ​ഴ്‌​സ് ജോ​ലി വാ​ഗ്ദാ​ന ത​ട്ടി​പ്പ്​ പ​രാ​തി​യു​ണ്ട്. പാ​ങ്ങോ​ട് പ​ട്ടാ​ള ക്യാ​മ്ബി​ലും ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ​താ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ല്‍ പ​രാ​തി​യു​ണ്ട്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog