വിജയാവേശം വിളംബരം ചെയ്ത് സതീശന്‍പാച്ചേനിയുടെ പര്യടനം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 31 March 2021

വിജയാവേശം വിളംബരം ചെയ്ത് സതീശന്‍പാച്ചേനിയുടെ പര്യടനം

കണ്ണൂര്‍: വിജയാവേശം വിളംബരം ചെയ്ത് കണ്ണൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനിയുടെ പര്യടനം. ചൊവ്വാഴ്ച രാവിലെ കണ്ണൂര്‍ വെസ്റ്റിലായിരുന്നു പാച്ചേനിയുടെ പര്യടനം. ബര്‍ണശേരി, ശാന്തി നഗര്‍ കോളനി, ജയപ്രഭ കോളനി, എംഎസ്‌എംഇ കോണ്‍വെന്റ്, മേലെ ചൊവ്വ, സ്റ്റേഡിയം കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ടു വോട്ടഭ്യര്‍ഥിച്ചു.

നേതാക്കളായ പി. മാധവന്‍ മാസ്റ്റര്‍, സി.ടി. ഗിരിജ, കെ. അമര്‍നാഥ്, രതീഷ് ആന്റണി, ഷിബു ഫെര്‍ണ്ണാണ്ടസ്, ആന്റോ ഡിക്രൂസ്, റിനേഷ് ആന്റണി, ജാന്‍സണ്‍, ഷീബ അക്തര്‍, ബൈജു, ഷിജില്‍, നിഖില്‍ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. വൈകിട്ട് മൂന്നിന് ആറ്റടപ്പ താഴെക്കണ്ടി ഗിരീശന്‍ പീടികയില്‍ വാഹന പ്രചരണം കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വസോണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു

റേഷന്‍ പീടിക ആറ്റടപ്പ, സി.എം.പി സ്റ്റോപ്പ്, നുഞ്ഞിങ്കാവ് അമ്ബലം, ചാലക്കുന്ന്, മനയത്ത്മൂല, ചാല അമ്ബലം, ഊര്‍പ്പഴശ്ശിക്കാവ്, കൊശോറമൂല, മാളികപ്പറമ്ബ്, നാറാണത്ത് റഷീദ് റോഡ്, നവരശ്മി, ചിറക്ക് താഴെ, തോട്ടട എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം വാഹന പ്രചരണം ചാല 12 കണ്ടിയില്‍ സമാപിച്ചു.

വാദ്യമേളങ്ങളുടെ അകമ്ബടിയോടെ ത്രിവര്‍ണ്ണ പതാകയും ഹരിത പതാകയും പിടിച്ച്‌ പടക്കം പൊട്ടിച്ച്‌ അവേശകരമായി മുദ്രാവാക്യവും വിളിച്ചാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും സതീശന്‍ പാച്ചേനിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

എ.ഐ.സി.സി നീരീക്ഷകന്‍ ശംഭു ഷെട്ടി,വി.വി പുരുഷോത്തമന്‍, സി. സമീര്‍, പി.മാധവന്‍ മാസ്റ്റര്‍, എം പി മുഹമ്മദലി,കെ വി രവീന്ദ്രന്‍,സുധീഷ് മുണ്ടേരി, പി.വി.കൃഷ്ണകുമാര്‍, സുരേഷ് മണ്ടേന്‍, കെ.രജീവന്‍,പി.ബാലകൃഷ്ണന്‍ ,പി എ ഹരി, വിപിന്‍ പി.ലതീഷ് ലക്ഷ്മണന്‍ തുടങ്ങിയവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog