തോ​ക്കും വെ​ടി​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൂ​ത്തു​പ​റ​മ്ബ്: ക​ണ്ണ​വ​ത്ത് തോ​ക്കും വെ​ടി​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. ക​ണ്ണ​വം കോ​ള​നി​യി​ലെ പി. ​സൂ​ര​ജി​നെ (38)യാ​ണ് ക​ണ്ണ​വം ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ ഡി.​ഹ​രി​ലാ​ലും സം​ഘ​വും അ​റ​സ്റ്റു ചെ​യ്ത​ത്. ക​ണ്ണ​വം കോ​ള​നി​യി​ലെ കാ​ട്ടി​ലെ മ​ര​പ്പൊ​ത്തി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് തോ​ക്കും വെ​ടി​മ​രു​ന്നും ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം നാ​ട​ന്‍​തോ​ക്കും കേ​ഴ​മാ​നി​ന്‍റെ കൊ​മ്ബു​മാ​യി ചെ​റു​വാ​ഞ്ചേ​രി പു​ളി​യ​ന്‍ പീ​ടി​ക​യി​ലെ സി.​പി.​സ​ജീ​ഷി​നെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.
ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സൂ​ര​ജ് പി​ടി​യി​ലാ​യ​ത്.​സ​ജീ​ഷി​ന്‍റെ സു​ഹൃ​ത്താ​ണ് സൂ​ര​ജ്.ഇ​രു​വ​രും വേ​ട്ട ന​ട​ത്താ​റു​ണ്ട് എ​ന്ന സ​ജീ​ഷി​ന്‍റെ മൊ​ഴി​യെ തു​ട​ര്‍​ന്നാ​ണ് സൂ​ര​ജി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ണ്ണ​വം ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ ഡി. ​ഹ​രി​ലാ​ല്‍, ഉ​ദ്യോ​ഗ​സ്ഥ​രാ​യ സി.​സു​നി​ല്‍ കു​മാ​ര്‍,പി. ​പ്ര​കാ​ശ​ന്‍, കെ.

​ര​മേ​ശ​ന്‍, എം.​കെ. ഐ​ശ​ര്യ , കെ.​വി. ശ്വേ​ത,പി. ​ഹ​രി​ശ​ങ്ക​ര്‍, എ​ല്‍.​ലാ​ലു, പി.​പി. സു​ബി​ന്‍ തു​ട​ങ്ങി​യ​വ​രു​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് സൂ​ര​ജി​നെ പി​ടി​കൂ​ടി​യ​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha