കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍; മാനന്തവാടിയില്‍ മുകുന്ദന്‍ പള്ളിയറ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 17 March 2021

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍; മാനന്തവാടിയില്‍ മുകുന്ദന്‍ പള്ളിയറ

തിരുവനന്തപുരം: നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ ബിജെപി. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകും. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ് കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന് സ്ഥാനാര്‍ഥിത്വം ഉറപ്പായത്.

കഴക്കൂട്ടം, കൊല്ലം, കരുനാഗപ്പള്ളി, മാന്തവാടി എന്നീ നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. കൊല്ലത്ത് എം സുനിലും കരുനാഗപ്പള്ളിയില്‍ ബിറ്റി സുധീറും സ്ഥാനാര്‍ഥിയാകും. സ്ഥാനാര്‍ഥി പിന്മാറിയ മാനന്തവാടിയില്‍ മുകുന്ദന്‍ പള്ളിയറയാണ് പുതിയ സ്ഥാനാര്‍ഥി.

വ്യാഴാഴ്ച മുതല്‍ പ്രചരണത്തിന് ഇറങ്ങുമെന്ന് ശോഭ പറഞ്ഞിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ഥിപട്ടിക പുറത്തെത്തിയത്.അതില്‍ കഴക്കൂട്ടത്തെ സ്ഥാനാര്‍ഥിയുടെ പേര് ഉണ്ടായിരുന്നില്ല.

മാനന്തവാടിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച മണികണ്ഠന്‍ എന്ന മണിക്കുട്ടന്‍ പിന്‍മാറിയിരുന്നു. ബിജെപിയുടെ പ്രഖ്യാപനം താന്‍ അറിയാതെയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മണികണ്ഠന്‍ പിന്മാറിയത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog