കാ​ട്ടു​പ​ന്നി ബൈ​ക്കി​ലി​ടി​ച്ച്‌ യുവാവി​ന് പ​രി​ക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പേ​രാ​വൂ​ര്‍: കാ​ട്ടു​പ​ന്നി ഇ​ടി​ച്ച്‌ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്. ആ​ല​ച്ചേ​രി സ്വ​ദേ​ശി ഗോ​ഡ്ഫ്ര​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ്വ​കാ​ര്യ ബ​സി​ല്‍ ക​ണ്ട​ക്ട​റാ​യ ഗോ​ഡ്ഫ്ര ജോ​ലി​ക്കാ​യി പോ​കു​ന്ന​തി​നി​ടെ കോ​ള​യാ​ട് ക​ള്ളു​ഷാ​പ്പി​നു സ​മീ​പ​ത്ത് വ​ച്ചാ​ണ് ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച ബൈ​ക്കി​ല്‍ കാ​ട്ടു​പ​ന്നി ഇ​ടി​ച്ച​ത്. തു​ട​ര്‍​ന്ന് കൂ​ത്തു​പ​റ​മ്ബ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി​യ ഇ​ദ്ദേ​ഹം തി​രി​കെ വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് അ​സ​ഹ്യ​മാ​യ വേ​ദ​ന​യെ തു​ട​ര്‍​ന്നാ​ണ് വീ​ണ്ടും പേ​രാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്.തു​ട​ര്‍​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​റ് വാ​രി​യെ​ല്ലു​ക​ള്‍​ക്കും ഷോ​ള്‍​ഡ​റി​നും പൊ​ട്ട​ലു​ള്ള​താ​യി ക​ണ്ട​ത്തി​യ​ത്. നാ​ലു​മാ​സ​ത്തെ വി​ശ്ര​മ​മാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. കാ​ട്ടു​പ​ന്നി​ശ​ല്യം കാ​ര​ണം ഈ ​മേ​ഖ​ല​യി​ല്‍ ബൈ​ക്ക് യാ​ത്ര സാ​ധ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ആ​ഴ്ച വാ​ര​പ്പീ​ടി​ക​യി​ല്‍ മ​റ്റൊ​രു ബൈ​ക്ക് യാ​ത്ര​ക്കാ​ര​നും കാ​ട്ടു​പ​ന്നി​യി​ടി​ച്ച്‌ പ​രി​ക്കേ​റ്റി​രു​ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha