ഇന്ത്യയെ ആഗോള വാക്‌സീന്‍ ഉല്‍പാദന കേന്ദ്രമാക്കി മാറ്റും; ക്വാഡ് ഉച്ചകോടിയില്‍ ധാരണ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 March 2021

ഇന്ത്യയെ ആഗോള വാക്‌സീന്‍ ഉല്‍പാദന കേന്ദ്രമാക്കി മാറ്റും; ക്വാഡ് ഉച്ചകോടിയില്‍ ധാരണ

ദില്ലി: ഇന്ത്യയെ ആഗോള വാക്‌സീന്‍ ഉല്‍പാദന കേന്ദ്രമാക്കി മാറ്റാന്‍ ധാരണ. തീരുമാനം അമേരിക്കയും
ജപ്പാനും ഓസ്ട്രേലിയയും പങ്കെടുത്ത ക്വാഡ് ഉച്ചകോടിയിലാണ് തീരുമാനം. അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ 100 കോടി ഡോസ് വാക്‌സീനാണ് ഉല്‍പാദിപ്പിക്കുക.

ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ രാജ്യങ്ങള്‍ നടത്തുന്ന ക്വാഡ് ഉച്ചകോടി ഓണ്‍ലൈനായി നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിതെ സുഗയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഉച്ചകോടിയില്‍ പങ്കെടുത്തു. ജനാധിപത്യ മൂല്യങ്ങളുടെ കാര്യത്തില്‍ ക്വാഡ് രാജ്യങ്ങള്‍ക്കിടയില്‍ ഒരുമയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞുഇന്തോ-പസഫിക് മേഖലയില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനം സംബന്ധിച്ച ആശങ്കള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയായി. ഇതു കൂടാതെ വാക്‌സീന്‍, കാലാവസ്ഥാ വ്യതിയാനം, സാങ്കേതിക മുന്നേറ്റം എന്നീ വിഷയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തു. വാക്‌സിനേഷനില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് മറ്റ് രാജ്യങ്ങളോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog