നെല്ലിയാമ്ബതി‍യില്‍ ചെളിയില്‍ കുടുങ്ങിയ കാട്ടാന ചരിഞ്ഞു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 11 March 2021

നെല്ലിയാമ്ബതി‍യില്‍ ചെളിയില്‍ കുടുങ്ങിയ കാട്ടാന ചരിഞ്ഞു

പാലക്കാട്: നെല്ലിയാമ്ബതി പോത്തുപാറ ചെക്ഡാമില്‍ ചെളിയില്‍ കുടുങ്ങിയ കാട്ടാന ചരിഞ്ഞു. ആനയെ രക്ഷിക്കാന്‍ വനംവകുപ്പ് സംഘം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

ചൊവ്വാഴ്ചയാണ് പിടിയാനയെ ചെളിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. കാട്ടാനാക്കൂട്ടത്തിന്റെ ചിന്നംവിളി കേട്ടെത്തിയ തൊഴിലാളികളാണ് ആനയെ കണ്ടെത്തിയത്. മൂന്ന് ആനകള്‍ സമീപത്ത് നിലയുറപ്പിച്ചിരുന്നു.

ആനയുടെ കാല്‍ മാത്രം ചെളിയില്‍ കുടുങ്ങിയ നിലയിലായിരുന്നു. പിന്നീട് ആന പൂര്‍ണമായി ചെളിയിലേക്ക് ആഴ്ന്ന് പോകുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയോടെ ആന ചെരിഞ്ഞതായി വനംവകുപ്പ് സ്ഥിരീകരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog