കൂട്ടുപുഴയില്‍ മയക്കുമരുന്നുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 11 March 2021

കൂട്ടുപുഴയില്‍ മയക്കുമരുന്നുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍

ഇരിട്ടി : കൂട്ടുപ്പുഴ കച്ചേരിക്കടവ് പാലത്തിനു സമീപം നടത്തിയ വാഹന പരിശോധനയില്‍ മയക്കു മരുന്നുമായി വിദ്യാര്‍ഥികള്‍ പിടിയില്‍. ബാംഗ്ലൂര്‍-കണ്ണൂര്‍ സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്ര ചെയ്ത ബാംഗ്ലൂര്‍ ഐ.ടി വിദ്യാര്‍ഥികളായ കണ്ണൂര്‍ ചിറക്കല്‍ റെഡ് റോസ് വീട്ടില്‍ അഭിഷേക് സത്യന്‍ (21), ഇടുക്കിയിലെ അടിമാലി സ്വദേശി പാറക്കല്‍ വീട്ടില്‍ അനൂപ് സണ്ണി (21) എന്നിവരെയാണ് ഇരിട്ടി എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഷാബു സി.യും സംഘവും അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്നും 15 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. എക്‌സൈസ് സംഘത്തില്‍ പ്രിവന്റിവ് ഓഫിസര്‍ കെ.പി പ്രമോദ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി.കെ സജേഷ്, കെ.പി സനേഷ്, കെ.എന്‍ രവി എന്നിവരും പരിശോധനയിലുണ്ടായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog