വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെയും മാതാവിനെയും കുത്തിക്കൊന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 8 March 2021

വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെയും മാതാവിനെയും കുത്തിക്കൊന്നു

ആഗ്ര: ഉത്തര്‍പ്രദേശില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച 19കാരിയെയും മാതാവിനെയും കുത്തി​ക്കൊലപ്പെടുത്തി. ആഗ്രയിലാണ്​ സംഭവം.

പരിക്കേറ്റ അടുത്ത ബന്ധുവായ സ്​ത്രീ അത്യാസന്ന നിലയില്‍ ചികിത്സയിലാണ്​. കുറ്റകൃത്യത്തിന്​ ശേഷം ​പ്രതി ഒാടി​രക്ഷ​െപ്പട്ടു.

പെണ്‍കുട്ടിയുടെ അയല്‍വാസിയും സുഹൃത്തുമായ ഗോവിന്ദാണ്​​ പ്രതി. പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന്​ ഗോവിന്ദ്​​ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇരു കുടുംബങ്ങള്‍ക്കും ഇരുവരുടെയും സൗഹൃദത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. തുടര്‍ന്ന്​ ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു.

ഗോവിന്ദ്​ വിവാഹാഭ്യര്‍ഥന നടത്തിയതോടെ പെണ്‍കുട്ടിയുടെ കുടുംബം മറ്റൊരു വിവാഹം ഉറപ്പിക്കുകയായിരുന്നു.
തുടര്‍ന്ന്​ പെണ്‍കുട്ടിയെയും കുടുംബത്തെയും ഗോവിന്ദ്​ ആക്രമിക്കുകയായിരുന്നു.

കൊലപാതകത്തില്‍ ദൃക്​സാക്ഷികളുണ്ടെന്നും പ്രതിയെ പിടികൂടാന്‍ അഞ്ചംഗ സംഘത്തെ നിയോഗിച്ചതായും മുതിര്‍ന്ന പൊലീസ്​ ഉദ്യോഗസ്​ഥന്‍ പറഞ്ഞു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog