പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയില്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 11 March 2021

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയില്‍

വയനാട്: കല്‍പ്പറ്റയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെയും യുവാവിനേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. എടവക പഞ്ചായത്തിലെ എള്ളുമന്ദം താഴമിറ്റം കോളനിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നിരിക്കുന്നത്. മക്കിയാട് പെരിഞ്ചേലിമല വെള്ളന്‍ ലീല ദമ്ബതികളുടെ മകള്‍ ലയന(16), താഴമിറ്റം കോളനിയിലെ പരേതനായ ബാബു മീനാക്ഷി ദമ്ബതികളുടെ മകന്‍ വിനീഷ്(27) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ അതേസമയം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മരിച്ച വിനീഷിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.വെള്ളമുണ്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ലയന. സംഭവ സ്ഥലത്തെത്തിയ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുകയുണ്ടായി. മൃതദേഹം പോസ്റ്റുമോര്‍ട്ടിത്തിനായി അയച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം തുടരന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog