കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക കൃ​ഷി​നാ​ശം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വെ​ള്ള​രി​ക്കു​ണ്ട്: വേ​ന​ല്‍​മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക കൃ​ഷി​നാ​ശം. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം മ​ല​യോ​ര​ത്ത് ശ​ക്ത​മാ​യ വേ​ന​ല്‍​മ​ഴ​യും കാ​റ്റു​മാ​ണു​ണ്ടാ​യ​ത്. നി​ര​വ​ധി ക​ര്‍​ഷ​ക​രു​ടെ കൃ​ഷി ന​ശി​ച്ചി​ട്ടു​ണ്ട്.
വെ​ള്ള​രി​ക്കു​ണ്ടി​ലെ ജോ​സ് വെ​ട്ടി​യാ​നി​ക്ക​ലി​ന്‍റെ 150-ലേ​റെ ഏ​ത്ത​വാ​ഴ​ക​ള്‍ ന​ശി​ച്ചു. കു​ല​ച്ച ഏ​ത്ത​വാ​ഴ​ക​ളാ​യി​രു​ന്നു ന​ശി​ച്ച​ത്. കൃ​ഷി ന​ശി​ച്ച ക​ര്‍​ഷ​ക​ര്‍​ക്ക് അ​ടി​യ​ന്തി​ര ന​ഷ്ട​പ​രി​ഹാ​രം ന​ല്ക​ണ​മെ​ന്ന് വി​വി​ധ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

അ​നു​മോ​ദി​ച്ചു

ക​ണ്ണൂ​ര്‍: പാ​നൂ​ര്‍ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​ജ​ന​ങ്ങ​ള്‍​ക്ക് വി​വി​ധ ജോ​ലി​ക​ള്‍​ക്കാ​യി പ​രി​ശീ​ല​നം ന​ല്‍​കു​ന്ന ഇ​ന്‍​സൈറ്റ് പ​ദ്ധ​തി​യി​ലൂ​ടെ വി​വി​ധ ജോ​ലി​ക​ള്‍ ക​ര​സ്ഥ​മാ​ക്കി​യവര്‍​ക്ക് പാ​നൂ​ര്‍ ടൗ​ണി​ല്‍ അ​നു​മോ​ദ​നം ന​ല്‍​കി.36 പേ​രാ​ണ് വി​വി​ധ മ​ത്സ​രപ​രീ​ക്ഷ​ക​ളി​ലൂ​ടെ ജോ​ലി ക​ര​സ്ഥ​മാ​ക്കി​യ​ത്. പാ​നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ബ​ത്തേ​രി ഡി​വൈ​എ​സ്പി വി.​വി. ബെ​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ത്തു​പ​റ​മ്ബ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ കെ.​ജി. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha