ഇലക്‌ട്രിക് വാഹന ചാര്‍ജിങ്: ടാറ്റയുമായി കൈകോര്‍ക്കാന്‍ ടെസ്ല - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 March 2021

ഇലക്‌ട്രിക് വാഹന ചാര്‍ജിങ്: ടാറ്റയുമായി കൈകോര്‍ക്കാന്‍ ടെസ്ല

മുംബൈ: ഇലക്‌ട്രിക് കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്ന ടെസ്ല അടിസ്ഥാന സൗകര്യ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട് ടാറ്റ പവറുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്.രാജ്യത്ത് ഇലക്‌ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കാനാണിത്.

ഇന്ത്യയില്‍ ഈ വര്‍ഷം തങ്ങളുടെ മോഡല്‍ 3 ഇലക്‌ട്രിക് സെഡാന്‍ കാര്‍ ഇറക്കുമതി ചെയ്ത് വില്‍ക്കാനുള്ള ആലോചനയിലാണ് ടെസ്ല. എന്നാല്‍ ചാര്‍ജിങ് സ്റ്റേഷനുകളുടെ അപര്യാപ്തത കമ്ബനിക്ക് തലവേദനയാണ്. കര്‍ണാടകയില്‍ ഇലക്‌ട്രിക് കാര്‍ മാനുഫാക്ചറിങ് യൂണിറ്റ് ടെസ്ല തുടങ്ങുന്നുണ്ട്. ടാറ്റ പവറും ടെസ്ലയും തമ്മിലുള്ള ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെന്നാണ് വിവരം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog