വേങ്ങരയില്‍ കുഞ്ഞാപ്പക്കെതിരെ കുഞ്ഞാവയെ ഇറക്കി സി.പി.എം.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മലപ്പുറം: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ യുവത്വത്തിന്റെ ഒരു വലിയ നിരതന്നെയാണ് ഇത്തവണ ജനവിധി തേടാന്‍ ഒരുങ്ങുന്ന്. 82 മണ്ഡലങ്ങളിലാണ് സി.പി.എം. സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. പട്ടികയിലെ പല പേരുകളും രാഷ്ട്രീയ കേരളത്തില്‍ പുതിയതാണ്. കരുത്തരായ സ്ഥാനാര്‍ത്ഥികളുള്ള മണ്ഡളങ്ങളില്‍പ്പോലും യുവത്വത്തെ അണിനിരത്താനാണ് സി.പി.എം. ശ്രമിക്കുന്നത്. ലോക്‌സഭാ എം.പി. സ്ഥാനം രാജിവെച്ച്‌ കേരള നിയമസഭയിലേക്കു മത്സരിക്കുന്ന മുഞ്ഞാലിക്കുട്ടിക്കെതിരെ സി.പി.എം. രംഗത്തിറക്കുന്നത് യുവ സ്ഥാനാര്‍ത്ഥി ജിജിയെയാണ്. കുഞ്ഞാപ്പയെ എതിരിടാന്‍ പ്രിയപ്പെട്ടവരുടെ കുഞ്ഞാവ ഇത്തവണ വേങ്ങരയില്‍ ജനവിധി തേടുംഎടവണ്ണപ്പാറി മണ്ണാടിയില്‍ സുകുമാരന്റേയും കുണ്ടറക്കാടന്‍ പ്രവഭാവതിയുടേയും മകളാണ്. പെരുമ്ബാവൂര്‍ ശ്രീശങ്കര കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സജിത് സോമന്‍ ആണ് ഭര്‍ത്താവ്. രാഷ്ടരീയ രംഗത്ത് ജിജിക്ക് എന്ത് മുന്‍പരിചയമാണുള്ളതെന്നു ചോദിക്കുന്നവരോട് സി.പി.എമ്മിന് ചൂണ്ടിക്കാണിക്കാന്‍ ആറെയുണ്ട്. സി.പി.എം. കൊണ്ടോട്ടി ഏരിയ കമ്മിറ്റി, ഡി.വൈ.എഫ്.ഐ. സംസസ്ഥാന സമിതി, പ്രൊബേഷണല്‍ അഡൈ്വസ് കമ്മിറ്റി എന്നിവയിലെ കരുത്തുറ്റ അംഗമാണ് ജിജി. 2016-ലെ തിരഞ്ഞെടുപ്പിലും ജിജയുടെ പേര് നിര്‍ദ്ധേശിച്ചിരുന്നു. വള്ളിക്കുന്ന് മണ്ഡലത്തിലേക്കാണ് പരിഗണിച്ചിരുന്നതെങ്കിലും മണ്ഡലം പിന്നീട് ഐ.എന്‍.എല്ലിന് വിട്ടുനല്‍കേണ്ടിവന്നു.

കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ ഒരു വനിത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത്് സി.പി.എമ്മിന്റെ പുതിയ ഫോര്‍മുലയുടെ ഭാഗമാണ്. കുഞ്ഞാലിക്കുട്ടിയുടെ ഏറ്റവും സുരക്ഷിത മണ്ഡലമാണ് വേങ്ങരയെങ്കിലും ശക്തമായ മത്സരത്തിനാണ് ഇതോടെ കളമൊരുങ്ങിയിരിക്കുന്നത്. പഴയ ക്യാമ്ബസ് രാഷ്ട്രീയത്തിന്റെ നേതൃപാഠവ അടിത്തറയുമായാണ് ജിജി വേങ്ങരയിലേക്കെത്തുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha