മുഖ്യമന്ത്രി ഹിറ്റ്‌ലറാണോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 24 March 2021

മുഖ്യമന്ത്രി ഹിറ്റ്‌ലറാണോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കണ്ണൂര്‍: ഗെയില്‍ സമരക്കാരെ തോക്കും ലാത്തിയും ഉപയോഗിച്ച് നേരിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്താ ഹിറ്റ്‌ലറാണോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭരിക്കുമ്പോള്‍ ജനകീയ സമരങ്ങളോടു സര്‍ക്കാര്‍ കാണിക്കുന്ന അസഹിഷ്ണുത ദൗര്‍ഭാഗ്യകരമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. പടയൊരുക്കം യാത്രയ്ക്കു കണ്ണൂർ പഴയങ്ങാടിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ഗെയില്‍ സമരം ഇതുവരെ യു.ഡി.എഫ് ഏറ്റെടുത്തിട്ടില്ല. ജനകീയ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനാണു സര്‍ക്കാര്‍ നീക്കമെങ്കില്‍ യു.ഡി.എഫിന് സമരം ഏറ്റെടുക്കേണ്ടിവരുമെന്നും ചെന്നിത്തല താക്കീതു നല്‍കി. നാട്ടില്‍ വികസനം വരണം എന്നാണു യു.ഡി.എഫ് നിലപാട്. അതേസമയം ജനത്തിന്റെ ദുരിതം കണ്ടില്ലെന്നു നടിച്ചുള്ള വികസനം ശരിയല്ല, ചെന്നിത്തല പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog