എംഎല്‍എ നിലമേല്‍ രാജനായി സുരേഷ് കൃഷ്ണ, മമ്മൂട്ടിയുടെ 'വണ്‍' റിലീസിനൊരുങ്ങുന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 17 March 2021

എംഎല്‍എ നിലമേല്‍ രാജനായി സുരേഷ് കൃഷ്ണ, മമ്മൂട്ടിയുടെ 'വണ്‍' റിലീസിനൊരുങ്ങുന്നു

മമ്മൂട്ടിയുടെ 'വണ്‍' റിലീസിന് ഒരുങ്ങുകയാണ്. സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും ആരാധകര്‍ക്കായി പരിചയപ്പെടുത്തുന്ന തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളെല്ലാം പൂര്‍ത്തിയായി തിയേറ്റര്‍ റിലീസിനായി ഒരുങ്ങുന്ന ചിത്രത്തിലെ നടന്‍ സുരേഷ് കൃഷ്ണയുടെ പുതിയ ക്യാരക്ടര്‍ ലുക്ക് പോസ്റ്ററാണ് ശ്രദ്ധനേടുന്നത്. എംഎല്‍എ നിലമേല്‍ രാജന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്.കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി മമ്മൂട്ടിയും സ്പീക്കറായി സിദ്ദീഖും എത്തുന്നു. പ്രതിപക്ഷനേതാവായി മുരളി ഗോപിയും മുഖ്യമന്ത്രിയുടെ ഗണ്‍മാനായി ബിനു പപ്പുവും വേഷമിടുന്നു.ചീഫ് സെക്രട്ടറിയായി സംവിധായകനും നടനുമായ ശങ്കര്‍ രാമകൃഷ്ണനും അഭിനയിക്കുന്നു.സന്തോഷ് വിശ്വനാഥാണ് സിനിമ സംവിധാനം ചെയ്യുന്നത്. പൊളിറ്റിക്കല്‍ എന്റര്‍ടെയിനര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog