ധര്‍മ്മടത്ത് സി.രഘുനാഥ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 March 2021

ധര്‍മ്മടത്ത് സി.രഘുനാഥ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടം മണ്ഡലത്തില്‍ ഒടുവില്‍ കോണ്‍ഗ്രസ് നേതാവ് സി.രഘുനാഥിനെ മത്സരിപ്പിക്കാന്‍ തീരുമാനം.നേരത്തെ വാളയാറിലെ അമ്മക്ക് പിന്തുണ നല്‍കാനായിരുന്നു യു.ഡി.എഫിന്റെ തീരുമാനം. ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്ന് മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ ആവശ്യത്തെ പരിഗണിച്ചാണ് സി.രഘുനാഥിനെ തന്നെ നിശ്ചയിച്ചത്. നേരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയസമിതിക്ക് മുന്നില്‍ രഘുനാഥിന്റെ പേരിനായിരുന്നു മുന്‍തൂക്കം.

കണ്ണൂര്‍ ഡി.സി.സി സെക്രട്ടറിയായ സി. രഘുനാഥ് കെ.എസ്.യുവിലൂടെയായിരുന്നു രാഷ്ട്രീയത്തില്‍ തുടക്കം.ഗവ ബ്രണ്ണന്‍ കോളേജില്‍ കെ.എസ്.യുവിന്റെ യൂണിയന്‍ ചെയര്‍മാനായിരുന്നു.കെ.എസ്.യു ജില്ലാ പ്രസിഡന്റ്, കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് മെമ്ബര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി. കെ.പി.സി.സി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.ധര്‍മ്മടം മണ്ഡലം യു.ഡി.എഫ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായിരുന്നു. വിവിധ സന്ന്ദ്ധ സംഘടനകളുടെ ഭാരവാഹിയാണ്.മാമ്ബയില്‍ ചന്തുക്കുട്ടിനമ്ബ്യാരുടെയും പരേതയായ ഇല്ലത്ത് കാര്‍ത്യായനിഅമ്മയുടെയും മകനാണ് .മോണിക്ക രഘുനാഥാണ് ഭാര്യ,അര്‍ജുന്‍രഘുനാഥ്,നിരഞ്ജന്‍ രഘുനാഥ് എന്നിവര്‍ മക്കളാണ്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog