നൂറാം നാൾ, അവരിപ്പോഴും സമരത്തിലാണ്. രാജ്യവ്യാപകമായി കർഷകർ ഇന്ന് കരിദിനം ആചരിക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഡൽഹി അതിർത്തികളിൽ കർഷകർ നടത്തി വരുന്ന സമരം സമരം നൂറാം ദിവസത്തിലേക്ക്. രാജ്യവ്യാപകമായി കർഷകർ ഇന്ന് കരിദിനം ആചരിക്കും. ഡൽഹി അതിർത്തിയോട് ചേർന്നുള്ള കെഎംപി എക്സ്പ്ര സ് പാത കർഷകർ ഉപരോധിക്കും. ജനുവരി 26ന് ശേഷം കർഷകരുമായി സർക്കാർ ഇതുവരെ ചർച്ചയ്ക്ക് തയാറായിട്ടില്ല. നിയമം പിൻവലിക്കും വരെ സമരം തുടരാനാണ് കർഷക സംഘടനകളുടെ തീരുമാനം.

നൂറ് ദിവസം പിന്നിടുന്ന സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കാനാണ് കർഷകസംഘടനകളുടെ തീരുമാനം. സത്രീകളടക്കമുള്ള കർഷകരുടെ പുതിയ സംഘങ്ങൾ സമരകേന്ദ്രങ്ങളിലേക്ക് ഇപ്പോഴും എത്തുന്നുണ്ട്.100 ാം ദിവസമായ ഇന്ന് കുണ്ടലി - മനേസർ എക്സ്പ്ര സ് പാത ഉപരോധിക്കും. രാവിലെ 11 പ മുതൽ അഞ്ച് മണിക്കൂർ വാഹനങ്ങൾ തടയും. ടോൾ പ്ലാസകളിൽ ടോൾ പിരിക്കുന്നതും തടയും. വീടുകളിലും ഓഫീസുകളിലും കറുത്ത പതാക നാട്ടാനും സംയുക്ത കിസാൻ മോർച്ച നിർദ്ദേശം നൽകി. മാർച്ച് എട്ടിന് സമരകേന്ദ്രങ്ങളുടെ നിയന്ത്രണം സ്ത്രീകളെ ഏൽപ്പിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha