ഓ​ട്ടോ ഡെബിറ്റ്​ സംവിധാനം തല്‍ക്കാലത്തേക്ക്​ തടസപ്പെടില്ല; പുതിയ നയം നടപ്പിലാക്കുന്നത്​ നീട്ടിവെച്ച്‌​ ആര്‍.ബി.ഐ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകളിലെ ഓ​ട്ടോ ഡെബിറ്റ്​ സംവിധാനം തല്‍ക്കാലത്തേക്ക്​ തടസപ്പെടില്ല. 5000 രൂപക്ക്​ മുകളിലുള്ള ഇടപാടുകള്‍ക്ക്​ ഉപഭോക്​താക്കളുടെ മുന്‍കൂര്‍ അനുമതി തേടണമെന്ന ഉത്തരവ്​ നടപ്പാക്കുന്നത്​ ആര്‍.ബി.ഐ നീട്ടിവെച്ചു. സെപ്​തംബര്‍ 30 വരെയാണ്​ ഉത്തരവ്​ നീട്ടിവെച്ചത്​.

നേരത്തെ ഏപ്രില്‍ ഒന്ന്​ മുതല്‍ പുതിയ ഉത്തരവ്​ നടപ്പാക്കണമെന്നായിരുന്നു ആര്‍.ബി.ഐ നിര്‍ദേശം. ഇതുപ്രകാരം നെറ്റ്​ഫ്ലിക്​സ്​, ആമസോണ്‍ പ്രൈം, ടെലികോം സേവനദാതാക്കള്‍, മ്യൂച്ചല്‍ഫണ്ട്​ കമ്ബനികളുടെയെല്ലാം ഇടപാടുകള്‍ എന്നിവയെല്ലാം തടസപ്പെടുമായിരുന്നു. ആര്‍.ബി.ഐയുടെ പുതിയ നീക്കത്തെ ബാങ്കുകള്‍ എതിര്‍ത്തതാണ്​ പ്രശ്​നങ്ങള്‍ സൃഷ്​ടിച്ചത്​.പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ബാങ്കുകളുടെ എതിര്‍പ്പ്​. ​ഏപ്രില്‍ ഒന്നിന്​ നടക്കേണ്ട ഇടപാടിന്​ ബാങ്കുകള്‍​ അക്കൗണ്ട്​ ഉടമകള്‍ക്ക്​ അറിയിപ്പ്​ നല്‍കാതിരുന്നതും പ്രതിസന്ധിയായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha