മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ച്ച്‌ മോ​ട്ടോ​ര്‍ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം ദു​രി​ത​പൂ​ര്‍​ണ​മാ​ക്കു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍ (ഐ​എ​ന്‍​ടി​യു​സി) ക​ണ്ണൂ​ര്‍ ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. വ​ര്‍​ധി​പ്പി​ച്ച നി​കു​തി​യി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഗ​ണ്യ​മാ​യ കു​റ​വു​വ​രു​ത്തി മോ​ട്ടോ​ര്‍ വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നു. ക​ണ്‍​വ​ന്‍​ഷ​ന്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.എ.​പി.​ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള ഐ​ഡ​ന്‍റി​റ്റി കാ​ര്‍​ഡ് വി​ത​ര​ണം ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി. ശ​ശീ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ച്ചു. ദേ​ശീ​യ പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗം ജോ​സ് ജോ​ര്‍​ജ് പ്ലാ​ത്തോ​ട്ടം, കെ.​സി. ക​രു​ണാ​ക​ര​ന്‍, പി. ​ജ​നാ​ര്‍​ദ്ധ​ന​ന്‍, എം.​കെ.​ര​വീ​ന്ദ്ര​ന്‍, എ.​എ​ന്‍. രാ​ജേ​ഷ്, രാ​ജീ​വ​ന്‍ കു​ന്ന​ത്, ഗു​രു​ദാ​സ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha