തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി: പോ​സ്റ്റിം​ഗ് ഓ​ര്‍​ഡ​റു​ക​ളു​ടെ വി​ത​ര​ണം തു​ട​ങ്ങി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്‌ ജി​ല്ല​യി​ലെ 11 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ന്നാം​ഘ​ട്ട ഡ്യൂ​ട്ടി നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​യി. ഇ​വ​ര്‍​ക്കു​ള്ള നി​യ​മ​ന ഉ​ത്ത​ര​വു​ക​ള്‍ താ​ലൂ​ക്കു​ക​ള്‍ വ​ഴി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​മേ​ധാ​വി​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങി. ഇ​ന്നു മു​ത​ല്‍ ഇ​വ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് എ​ത്തി​ക്കും.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങള്‍​ക്കാ​യി അ​വ​ധിദി​ന​മാ​യ ഇ​ന്നും ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഓ​ഫീ​സു​ക​ളും തു​റ​ന്നുപ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാക​ള​ക്‌ട​ര്‍ അ​റി​യിറി​സ​ര്‍​വ് ഉ​ള്‍​പ്പെ​ടെ 4398 വീ​തം പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍, ഫ​സ്റ്റ്, സെ​ക്ക​ന്‍ഡ്, തേ​ര്‍​ഡ് ലെ​വ​ല്‍ പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​ങ്ങ​നെ 17,592 പേ​ര്‍​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നി​യ​മ​ന ഉ​ത്ത​ര​വ് ന​ല്‍​കി​യ​ത്. കേ​ന്ദ്ര, സം​സ്ഥാ​ന, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്കു​ന്ന​ത്. നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം13 മു​ത​ല്‍ 16 വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്കും. ര​ണ്ടാം​ഘ​ട്ട ഡ്യൂ​ട്ടി നി​ര്‍​ണ​യം മാ​ര്‍​ച്ച്‌ അ​വ​സാ​ന​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ക്കും.

സ​ഹാ​യി വോ​ട്ട്: സ​ഹാ​യി​യു​ടെ കൈ​യി​ല്‍ മ​ഷി പു​ര​ട്ടും

ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​ഹാ​യി വോ​ട്ട് ചെ​യ്യു​ന്ന​തി​നാ​യി വോ​ട്ട​റു​ടെ സ​ഹാ​യിയായി വ​രു​ന്നയാ​ളു​ടെ കൈ​വി​ര​ലി​ല്‍ മ​ഷി​ പു​ര​ട്ടും. ഇ​ട​തുകൈ​യി​ലെ മ​ധ്യ​വി​ര​ലി​ല്‍ മാ​യാ​ത്ത മ​ഷി പു​ര​ട്ട​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍കൂ​ടി​യാ​യ ജി​ല്ലാക​ള​ക്‌ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. കാ​ഴ്ച​ക്കു​റ​വോ മ​റ്റ് ശാ​രീ​രി​ക അ​വ​ശ​ത​ക​ളോ കാ​ര​ണം സ്വ​ന്ത​മാ​യി വോ​ട്ട് ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ത്ത ആ​ളു​ക​ള്‍​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​ഹാ​യി വോ​ട്ട് ചെ​യ്യാ​ന്‍ അ​വ​സ​രം. ഒ​രേയാ​ള്‍ ഒ​ന്നി​ല​ധി​കം വോ​ട്ട​ര്‍​മാ​രു​ടെ സ​ഹാ​യിയായി വ​രു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നാ​ണ് സ​ഹാ​യി​യു​ടെ കൈ​യി​ല്‍ മാ​യാ​ത്ത മ​ഷി പു​ര​ട്ടാ​ന്‍ നി​ര്‍​ദേശം ന​ല്‍​കി​യ​ത്. വോ​ട്ട് ചെ​യ്ത ഉ​ട​ന്‍ത​ന്നെ സ​ഹാ​യി പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍ വി​ട്ട് പു​റ​ത്തുപോ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി.

ബി​എ​ല്‍​ഒ​മാ​രു​ടെ ഇ​ല​ക്‌ഷ​ന്‍ ഡ്യൂ​ട്ടി; വ​കു​പ്പ് മേ​ധാ​വി​ക​ള്‍​ക്ക് പ്ര​ത്യേ​ക നി​ര്‍​ദേ​ശം

ക​ണ്ണൂ​ര്‍: ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് അ​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ള്‍ ത​ട​സം കൂ​ടാ​തെ നി​ര്‍​വ​ഹി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ അ​ത​ത് വ​കു​പ്പ് മേ​ധാ​വി​ക​ള്‍ ഒ​രു​ക്കേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ ഇ​ല​ക്‌ഷ​ന്‍ ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാക​ള​ക്‌ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ ബി​എ​ല്‍​ഒ​മാ​ര്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധ​മാ​യ ജോ​ലി​ക​ള്‍ അ​ല്ലാ​തെ മ​റ്റ് ഔ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ളൊ​ന്നും ന​ല്‍​ക​രു​തെ​ന്നും നി​ര്‍​ദേ​ശ​മു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha