ശരീരത്തില്‍ അഞ്ച്​ കിലോ സ്വര്‍ണമണിഞ്ഞ്​​ പത്രിക സമര്‍പണം; വൈറലായി ഹരിനാടാറുടെ ചിത്രങ്ങള്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 17 March 2021

ശരീരത്തില്‍ അഞ്ച്​ കിലോ സ്വര്‍ണമണിഞ്ഞ്​​ പത്രിക സമര്‍പണം; വൈറലായി ഹരിനാടാറുടെ ചിത്രങ്ങള്‍

ചെന്നൈ: തെരഞ്ഞെടുപ്പ്​ കാലത്ത്​ പ്രചാരണങ്ങളില്‍ മാത്രമല്ല നാമനിര്‍ദേശ പത്രിക സമര്‍പണത്തില്‍ വരെ പുതുവഴി തേടുകയാണ്​ സ്​ഥാനാര്‍ഥികള്‍. പാട്ടുപാടിയും പുഷ്​ അപ്​ ചെയ്​തും ​വീല്‍ചെയറില്‍ വോട്ടുതേടിയും സ്​ഥാനാര്‍ഥികള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നു.

ശരീരത്തിലാകമാനം സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ്​ നാമനിര്‍ദേശ പത്രിക സമര്‍പിക്കാനെത്തിയ സ്വതന്ത്ര സ്​ഥാനാര്‍ഥിയാണ്​ ഇപ്പോള്‍ തമിഴ്​നാട്ടിലെ ചര്‍ച്ചാ വിഷയം. തിരുനെല്‍വേലി ജില്ലയിലെ ആലങ്കുളം മണ്ഡലത്തില്‍ നിന്നും സ്വതന്ത്രനായി ജനവിധി തേടുന്ന ഹരി നാടാറാണ്​ കക്ഷി.

അഞ്ച്​ കിലോ സ്വര്‍ണം അണിഞ്ഞാണ്​ തെരഞ്ഞെടുപ്പ്​ കമീഷന്‍ ഓഫിസിലെത്തി അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പിച്ചത്​.പനങ്ങാട്ടുപടൈ കക്ഷി കോര്‍ഡിനേറ്ററാണ്​ ഹരി നാടാര്‍. തനിക്ക്​ 11.2കിലോയുടെ സ്വര്‍ണസമ്ബാദ്യമുണ്ടെന്ന്​​ അദ്ദേഹം സത്യവാങ്​മൂലത്തില്‍ അറിയിച്ചു.

മുമ്ബ്​ ചെന്നൈയില്‍ പി.പി.ഇ കിറ്റ്​ അണിഞ്ഞ്​ പത്രിക സമര്‍പ്പിക്കാനെത്തിയ സ്​ഥാനാര്‍ഥിയും ശ്രദ്ധ നേടിയിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog