ന​ടു​വ​നാ​ട് ക​ട​ക​ളി​ല്‍ മോ​ഷ​ണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചാ​വ​ശേ​രി: മ​ട്ട​ന്നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വീ​ണ്ടും മോ​ഷ​ണം. പ​ണം അ​ട​ങ്ങി​യ മേ​ശ​വ​ലി​പ്പ് അ​ട​ക്കം എ​ടു​ത്ത് കൊ​ണ്ടു​പോ​യി. ന​ടു​വ​നാ​ട് കാ​ളാ​ന്തോ​ട് ക​ള്ളുഷാ​പ്പി​ന് സ​മീ​പ​ത്തെ പി.​സ​ജീ​വ​ന്‍റെ പ​ല​ച​ര​ക്ക് ക​ട​യി​ലും ന​ടു​വ​നാ​ട് ടൗ​ണി​ലെ ഒ​രു ഹോ​ട്ട​ലി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
സ​ജീ​വ​ന്‍റെ ക​ട​യി​ല്‍ നി​ന്ന് 2000 രൂ​പ​യോ​ള​മാ​ണ് മോ​ഷ​ണം പോ​യ​ത്.ക​ട​യു​ടെ പൂ​ട്ടുപൊ​ളി​ച്ച്‌ അ​ക​ത്തുക​യ​റി​യ മോ​ഷ്ടാ​വ് പ​ണം സൂ​ക്ഷി​ച്ച മേ​ശ​വ​ലി​പ്പ് അ​ട​ക്കം എ​ടു​ത്ത് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ന​ടു​വ​നാ​ട് ടൗ​ണി​ലെ ടി.​മു​ഹ​മ്മ​ദി​ന്‍റെ ടി.​എം.​ടി സ്റ്റാ​ളി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ചു അ​ക​ത്ത് ക​യ​റി​യെ​ങ്കി​ലും ഒ​ന്നും ന​ഷ്ട​മാ​യി​ല്ല.ക​ട​യു​ടെ പൂ​ട്ട് അ​ട​ക്കം മോ​ഷ്ടാ​ക്ക​ള്‍ കൊ​ണ്ടു പോ​യി. മോ​ഷ​ണ വി​വ​രം ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നു മ​ട്ട​ന്നൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ അ​ട​ക്കം പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.
മോ​ഷ​ണം ന​ട​ന്ന ക​ട​ക​ള്‍ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി എ.​സു​ധാ​ക​ര​ന്‍ സ​ന്ദ​ര്‍​ശി​ച്ചു. മോ​ഷ​ണം വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലീ​സ് നൈ​റ്റ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. ര​ണ്ടാ​ഴ്ച മു​മ്ബ് മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​ത്തി​ലെ മൂ​ന്ന് ക​ട​ക​ളി​ല്‍ മോ​ഷ​ണം ന​ട​ന്നി​രു​ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha