നഷ്ടപെട്ട പ്രൗഡി തിരിച്ച്‌ പിടിക്കാനൊരുങ്ങി കോണ്‍ഗ്രസ്; വട്ടിയൂര്‍ക്കാവില്‍ വീണ എസ് നായര്‍, കല്‍പ്പറ്റയില്‍ ടി സിദ്ധിഖും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം: സംസ്ഥാനത്ത് നഷ്ടപെട്ട പ്രൗഡി തിരിച്ച്‌ പിടിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ആറ് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ധര്‍മ്മടം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കല്‍പ്പറ്റയില്‍ അഡ്വ ടി സിദ്ധിഖ്, നിലമ്ബൂരില്‍ വിവി പ്രകാശ്, തവനൂര്‍ ഫിറോസ് കുന്നംപറമ്ബില്‍, പട്ടാമ്ബിയില്‍ റിയാസ് മുക്കോളി, കുണ്ടറയില്‍ പിസി വിഷ്ണുനാഥ്, വട്ടിയൂര്‍ക്കാവില്‍ വീണ എസ് നായര്‍ എന്നിവരാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുക.

എന്നാല്‍ ധര്‍മ്മടം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നാളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.അവരെ പിന്തുണക്കുമോ എന്ന കാര്യം ആലോചിക്കുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha