ധര്‍മടത്ത് സുധാകരനില്ല; സി.രഘുനാഥ് നാമനിര്‍ദേശ പത്രിക നല്‍കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: ധര്‍മ്മടം നിയോജകമണ്ഡലത്തില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി സി.രഘുനാഥ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായാണ് പത്രിക നല്‍കിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്ബെയാണ് രഘുനാഥിന്റെ പത്രിക സമര്‍പ്പണം. രഘുനാഥ് മല്‍സരിക്കട്ടെയെന്നാണ് കെ. സുധാകരനും കണ്ണൂര്‍ ഡിസിസി നേതൃത്വവും കെപിസിസിക്ക് മുന്നില്‍ നിര്‍ദേശം വെച്ചത്.

എന്നാല്‍ കെ സുധാകരനോട് മല്‍സരിക്കാന്‍ ആവശ്യപ്പെട്ട് കെ.പി.സി.സി സമ്മര്‍ദ്ദം ശക്തമാക്കുകയായിരുന്നു. തന്റെ വിശ്വസ്തരുമായി ചര്‍ച്ച നടത്തിയ ശേഷം മല്‍സരിക്കാനില്ലെന്ന് കെ.സുധാകരന്‍ കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചു. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താനായിട്ടില്ലെന്നും അതിനാല്‍ മല്‍സരരംഗത്തു നിന്നും ഒഴിവാക്കിത്തരണമെന്നും സുധാകരന്‍ ആവശ്യപ്പെടുകയായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha