പൊലീസ് പറയുന്നതിങ്ങനെ; യുവതിയും ലാലുവും പരിചയക്കാരാണ്. ബുധനാഴ്ച രാവിലെ യുവതി ജോലിക്ക് പോകുമ്ബോള്‍ ലാലു ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊല്ലാന്‍ ശ്രമിച്ചു.
യുവതി അബോധാവസ്ഥയിലായതോടെ മരിച്ചെന്ന് കരുതി ഉപേക്ഷിച്ചുപോയി.ബോധംവീണ ഇവര്‍, നാട്ടുകാരോട് വിവരം പറയുകയായിരുന്നു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട ലാലുവിനെ അടൂര്‍ ഡിവൈ.എസ്‌പി. വിനോദിന്റെ നിര്‍ദേശപ്രകാരം കൊടുമണ്‍ സിഐ. വിജയകുമാര്‍, എസ്‌ഐ.സജി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അല്‍സം, വിനീത്, അഭിജിത്, അജിത് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു