കന്യാസ്ത്രീകള്‍ക്കെതിരെ ആക്രമണം: ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന് തെളിവാണെന്ന് ഉമ്മന്‍ചാണ്ടി
കണ്ണൂരാൻ വാർത്ത
തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ യാത്രാമധ്യേ കന്യാസ്ത്രീകള്‍ക്കു നേരേ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരും പോലിസും നടത്തിയ അതിക്രമങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവന ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന് മറ്റൊരു തെളിവാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

സംഭവത്തെ ന്യായീകരിക്കാനുള്ള മന്ത്രിയുടെ ശ്രമം അപഹാസ്യമാണ്. നേരത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ സംഭവത്തെ അപലപിക്കുകയും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുകയും ചെയ്യുമെന്ന് അറിയിച്ചിരുന്നു. അത് പാടെ തള്ളിക്കൊണ്ടാണ് മറ്റൊരു മന്ത്രി ന്യൂനപക്ഷ വിരുദ്ധ സമീപനം സ്വീകരിച്ചത്. അതേസമയം ആരോപണം നൂറുശതമാനം ശരിയാണെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിത്.കുറ്റക്കാര്‍ക്കെതിരേ പോലിസ് നടപടി സ്വീകരിച്ചില്ല. എഫ്‌ഐആര്‍ ഇടാനോ കേസ് എടുക്കാനോ പോലിസ് തയാറായില്ല. ഉത്തരേന്ത്യയിലെ വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ നേര്‍ചിത്രമാണ് ഈ സംഭവത്തിലൂടെ പുറത്തുവരുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത