അനന്തരവന്‍ ദുരൂഹമായ മരണത്തിന്റെ രഹസ്യം തെളിയിക്കുന്ന ഗെയിം‍ കണ്ടുപിടിച്ചെന്ന് ശശി തരൂര്‍; സുനന്ദയുടെ മരണം ഉയര്‍ത്തി ട്രോള്‍ മഴയുമായി സോഷ്യല്‍ മീഡിയ
കണ്ണൂരാൻ വാർത്ത
തിരുവനന്തപുരം: തന്റെ അനന്തരവന്‍ നിഹാല്‍ തരൂര്‍ പുതുതായി കണ്ടുപിടിച്ച ഒരു ഗെയിമിന്റെ വിവരങ്ങള്‍ പങ്കുവച്ച തിരുവനന്തപുരം എംപി ശശി തരൂരിന് ട്വിറ്ററില്‍ നേരിടേണ്ടി വരുന്നത് ട്രോളുകള്‍. നിഹാലിന്റെ പുതിയ ഗെയിമിനെ പറ്റി തരൂര്‍ പങ്കുവച്ച ട്വീറ്റ് ഇത്തരത്തിലായിരുന്നു-എന്റെ അനന്തരവന്‍ നിഹാല്‍ തരൂര്‍ തന്റെ സഹപ്രവര്‍ത്തകനോടൊപ്പം ഒരു ഗെയിം കണ്ടുപിടിച്ചു. ഒരു കളിക്കാരന്‍ ''ഇരയുടെ മൊബൈലിലെ സൂചനകള്‍ പരിശോധിച്ച്‌ ലണ്ടനില്‍ നടന്ന സംശയാസ്പദമായ മരണത്തിന്റെ രഹസ്യം പരിഹരിക്കുന്നതാണ് ഉള്ളടക്കം.

ശശി തരൂരിന്റെ ഈ ട്വീറ്റിനു പിന്നാലെ സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ നിന്നാണോ നിഹാലിന് പ്രചോദനം ഉണ്ടായതെന്നു ചിലര്‍ ട്വീറ്റ് ചെയ്തുമറ്റു ചിലരാകട്ടെ, ഈ ഗെയിം കൊണ്ടെങ്കിലും സ്വന്തം ഭാര്യയുടെ മരണത്തിലെ ദുരൂഹത നീക്കുമോ എന്നായി ചിലര്‍. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രിക് നോയര്‍ സ്റ്റുഡിയോസിന്റെ സ്ഥാപകനും സിഇഒയുമാണി നിഹാല്‍.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത