കേളകത്തെ ഹോട്ടലുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വര്‍ധിപ്പിച്ച വില പിന്‍വലിച്ചു
കണ്ണൂരാൻ വാർത്ത
കേളകം:ഡി വൈ എഫ് ഐ പ്രതിഷേധം ഫലം കണ്ടു.കേളകത്തെ ഹോട്ടലുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വര്‍ധിപ്പിച്ച വില പിന്‍വലിച്ചു.നാളെ മുതല്‍ പഴയ നിരക്കില്‍ വില്‍പ്പന തുടരും. 10 രൂപയുണ്ടായിരുന്ന പൊറോട്ട,പൂരി,പത്തരി,ഉഴുന്ന്‌വട എന്നിവയ്ക്ക് 12 രൂപയായാണ് വര്‍ധിപ്പിച്ചിരുന്നത്.ഈ വര്‍ധിപ്പിച്ച വില പിന്‍വലിക്കണമെന്നാവിശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കേളകം മേഖല കമ്മിറ്റി വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റിന് കത്ത് നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാപാര ഭവനില്‍ വെച്ച്  പ്രസിഡന്റ് ജോര്‍ജ്കുട്ടി വാളു വെട്ടിക്കല്‍, ഹോട്ടലുടമകള്‍, ഡിവൈഎഫ്‌ഐ പേരാവൂര്‍ ബ്ലോക്ക് സെക്രട്ടറി എ.എ ഷിബു, മേഖല സെക്രട്ടറി ബൈജു മാവണ്ണൂര്‍, നേതാക്കളായ ആല്‍ബിന്‍, ഷിനോജ് എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുകയും നിലവില്‍ വര്‍ധിപ്പിച്ച വില പിന്‍വലിക്കാനും മുന്‍കൂട്ടി നോട്ടീസ് നല്‍കിയതിനു ശേഷം വില  വര്‍ധിപ്പിക്കുകയും ചെയ്യണമെന്ന് യോഗത്തില്‍ തീരുമാനമെടുത്തതായി ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത